സിനിമ

ഒരുപാട് പാഠങ്ങള്‍ പഠിച്ചു; ആരെയും വളരെ പെട്ടെന്ന് വിശ്വസിക്കരുത്- അമല പോള്‍

മലയാളത്തിലും തമിഴിലുമടക്കം ശ്രദ്ധേയയായ താരമാണ് അമല പോള്‍. മലയാളത്തില്‍ താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളായ ആടുജീവിതവും, ലെവല്‍ ക്രോസും മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ എടുത്ത തീരുമാനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം. ജീവിതത്തില്‍ ഒരുപാട് പാഠങ്ങള്‍ പഠിച്ചുവെന്നും ഇപ്പോഴും പുതിയ ഓരോന്നും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അമല പോള്‍ പറയുന്നു.

'ജീവിതത്തില്‍ ഒരുപാട് പാഠങ്ങള്‍ പഠിച്ചു, ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ആരെയും വളരെ പെട്ടെന്ന് വിശ്വസിക്കരുത്. എല്ലാ കാര്യവും സമയമെടുത്ത് ചെയ്യണം. ഒരു ക്ലാരിറ്റി ഇല്ലാത്ത കാര്യങ്ങളില്‍ പെട്ടെന്ന് തീരുമാനമെടുക്കരുത്.

ഭാവിയെക്കുറിച്ചാണെങ്കിലോ, ഒരു റിലേഷന്‍ഷിപ്പാണെങ്കിലോ, കരിയര്‍ അല്ലെങ്കില്‍ ഒരു സിനിമ തിരഞ്ഞെടുക്കുന്ന കാര്യമാണെങ്കിലോ, കറക്റ്റ് ആയിട്ടുള്ള കാര്യം ആണെങ്കില്‍ ക്ലാരിറ്റി ഉണ്ടാകും. അവിടെ ഒരു ആശയക്കുഴപ്പമുണ്ടാകില്ല. നമ്മള്‍ക്ക് തന്നെ അത് വ്യക്തമായി അറിയാന്‍ കഴിയും എന്താണ് ചെയ്യേണ്ടത്, ഇതാണ് ശരിയായ ആള്‍ എന്നതൊക്കെ.

എത്ര ആള്‍ക്കാര്‍ കണ്‍ഫ്യൂഷന്‍ ആക്കാന്‍ നോക്കിയാലും നമ്മുക്ക് കാര്യങ്ങള്‍ വ്യക്തമായിരിക്കും. അതുകൊണ്ട് സ്വന്തം മനസ്സ് പറയുന്നത് ചെയ്യുക. അതല്ലാതെ സമൂഹത്തിനു വേണ്ടിയോ, പേടി കാരണമോ, അല്ലെങ്കില്‍ വീട്ടുകാര്‍ക്കു വേണ്ടിയോ, അപകര്‍ഷതാബോധം കൊണ്ടോ ഒന്നും തീരുമാനിക്കരുത്.' എന്നാണ് റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ അമല പോള്‍ പറഞ്ഞത്.

ആസിഫ് അലി നായകനായെത്തിയ ലെവല്‍ ക്രോസില്‍ ശ്രദ്ധേയമായ പ്രകടനമാണ് അമല കാഴ്ചവെച്ചിരിക്കുന്നത്. സൈക്കോളജിക്കല്‍- ത്രില്ലര്‍ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ജീത്തു ജോസഫ് അവതരിപ്പിച്ച് നവാഗതനായ അര്‍ഫാസ് അയൂബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒറ്റപ്പെട്ട ഒരു വരണ്ട ഗ്രാമത്തിലെ ലെവല്‍ ക്രോസില്‍ വാച്ച്മാനായി ജോലി ചെയ്യുന്ന യുവാവും, ട്രെയിനില്‍ നിന്ന് വീണ് അപകടത്തില്‍പെട്ട് അതിജീവിക്കുന്ന യുവതിയും, തുടര്‍ന്നുണ്ടാവുന്ന സംഘര്‍ഷങ്ങളും അതിന്റെ തുടര്‍ച്ചകളുമാണ് ചിത്രത്തിന്റെ പ്രമേയം.

  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  • ഹണി റോസിന്റെ 'റേച്ചല്‍' വരാന്‍ വൈകും, പുതിയ റിലീസ് തിയതി പുറത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions