തെലുങ്ക് നടന്‍ നാഗചൈതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം വ്യാഴാഴ്ച നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദില്‍ വച്ചായിരിക്കും വിവാഹനിശ്ചയം എന്നാണ് വിവരങ്ങള്‍. നാഗചൈതന്യയും ശോഭിതയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. വേക്കഷന് അടക്കം ഇരുവരും ഒന്നിച്ച് പോയ ചിത്രങ്ങളും പുറത്തു വന്നിരുന്നു.
നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ ആദ്യഭാര്യ. 2017ല്‍ വിവാഹിതരായ ഇവര്‍ നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറില്‍ ആയിരുന്നു വേര്‍പിരിഞ്ഞത്. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം നടന്നത്. സാമന്ത പിന്നീട് സിനിമയില്‍ സജീവമാകുകയും ചെയ്തു.