ചരമം

അയര്‍ലന്‍ഡില്‍ വാഹനാപകടം: മലയാളി നഴ്‌സ് മരിച്ചു

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ​മയോ​യിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്സ് മരിച്ചു. കൂത്താട്ടുകുളം പാലക്കുഴ സ്വദേശിനി ലിസി സാജു (59) ആണ് മരിച്ചത്. കാറില്‍ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് അടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.

എല്ലാവരും ആശുപത്രിയില്‍ ചികിത്സയിലാണ്. മയോയിലെ ന്യൂപോര്‍ട്ടില്‍ വച്ചാണ് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ ഈ അപകടം സംഭവിച്ചത്. അപകടത്തില്‍ രണ്ടു വാഹനങ്ങളിലായി യാത്ര ചെയ്ത ആറു പേര്‍ക്കാണ് പരിക്കേറ്റത്.


കൗണ്ടി കില്‍ഡെയറില്‍ താമസിക്കുന്ന ലിസി റോസ്‌കോമണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സായിരുന്നു. കാറിലൊപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെ പരിക്കുകളോടെ മയോ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദമ്പതികളുടെ മക്കള്‍ എഡ്വിന്‍, ദിവ്യ.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions