സിനിമ

സംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം; പൃഥ്വിരാജ് മികച്ച നടന്‍, ബ്ലെസി സംവിധായകന്‍, ആടുജീവിതത്തിന് 9 അവാര്‍ഡുകള്‍



തിരുവനന്തപുരം: ആടുജീവിതം 9 പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡി ഏറ്റവും മികച്ച നടനായി പൃഥ്വിരാജിനെയും നടിയായി ഉര്‍വ്വശി, ബീന ആര്‍ ചന്ദ്രന്‍ എന്നിവരേയും തെരഞ്ഞെടുത്തു. ബ്ലെസിയാണ് മികച്ച സംവിധായകന്‍ .വിജയരാഘവന്‍ മികച്ച സഹനടനുള്ള പുരസ്‌ക്കാരവും നേടി. മമ്മൂട്ടി നിര്‍മ്മിച്ച കാതല്‍ മികച്ച സിനിമയുമായി. ഒമ്പത് പുരസ്‌ക്കാരങ്ങളാണ് ആടുജീവിതം നേടിയെടുത്തത്. ഉള്ളൊഴുക്കും ഇരട്ടയുമാണ് കാതലുമാണ് പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയ മറ്റു സിനിമകള്‍.

നടനും സംവിധായകനും പുറമേ മികച്ച അവലംബിത തിരക്കഥ, ജനപ്രിയചിത്രം, ഛായാഗ്രഹണം, മേക്കപ്പ്, ശബ്ദമിശ്രണം എന്നിങ്ങനെയുള്ള പുരസ്‌ക്കാരങ്ങളും ആടുജീവിതം നേടി. സിനിമയില്‍ പൃഥ്വിക്കൊപ്പം മികച്ച പ്രകടനം നടത്തിയ നടന്‍ ഗോകുല്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനര്‍ഹമായി. ജിയോബേബി മമ്മൂട്ടിയെ നായകനാക്കി എടുത്ത കാതല്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌ക്കാരം നേടിയെടുത്തു. രണ്ടു നടിമാരാണ് മികച്ച നടിയ്ക്കുള്ള പുരസ്‌ക്കാരം നേടിയത്. ഉള്ളൊഴുക്കിലെ പ്രകടനമാണ് ഉര്‍വ്വശിയെ പുരസ്‌ക്കാരത്തിന് അര്‍ഹയാക്കിയത്. തടവ് എന്ന സിനിമയിലൂടെ ബീന ആര്‍ ചന്ദ്രനും മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. പൂക്കാലം സിനിമയിലെ വൃദ്ധനെ അവതരിപ്പിച്ചതിനാണ് വിജയരാഘവന്‍ മികച്ച സഹനടനായത്. പൊമ്പളൈ ഒരുമയിലെ പ്രകടനത്തിന് ശ്രീഷ്മ ചന്ദ്രന്‍ മികച്ച സ്വഭാവനടിയായി മാറി.

തടവ് എന്ന സിനിമ ചെയ്ത ഫാസില്‍ റസാഖ് മികച്ച നവാഗത സംവിധായകനായി. ജോജുജോര്‍ജ്ജ് നിര്‍മ്മിച്ച രോഹിത് എംജി കൃഷ്ണന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത 'ഇരട്ട' മികച്ച തിരക്കഥയ്ക്കും മികച്ച രണ്ടാമത്തെ സിനിമയ്ക്കുമുള്ള പുരസ്‌ക്കാരം നേടി. ചാവേറില്‍ 'ചെന്താമരപ്പൂ' എന്ന ഗാനം ഒരുക്കിയ ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് മികച്ച സംഗീതസംവിധായകന്‍. പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌ക്കാരം കാതലിലെ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ നടത്തിയ മാത്യൂസ് പുളിക്കാനും നേടി. പാച്ചുവും അത്ഭുതവിളക്കും സിനിമയില്‍ 'തിങ്കള്‍പൂവില്‍ ഇതളമര്‍ന്നു' എന്ന ഗാനം ആലപിച്ച 'ആന്‍ ആമി' മികച്ച പിന്നണിഗായികയായപ്പോള്‍ പിന്നണിഗായകന് വിദ്യാധരന്‍ മാസ്റ്റര്‍ ആദ്യമായി പുരസ്‌ക്കാരം നേടി. 1947 പ്രണയം തുടരുന്നു എന്ന സിനിമയിലെ പ്രണയം തുടരുന്നു എന്ന സിനിമയില്‍ 'പതിരാണെന്ന് ഓര്‍ത്തു കനവില്‍' എന്ന ഗാനത്തിനാണ് വിദ്യാധരന്‍ മാസ്റ്റര്‍ മികച്ച ഗായകനായി തെരഞ്ഞെടുക്കപ്പെട്ടത്.

മികച്ച ഛായാഗ്രഹണം ആടുജീവിതത്തിന് ക്യാമറയൊരുക്കിയ സുനില്‍.കെ.എസും ഇതേ സിനിമയില്‍ ശബ്ദമിശ്രണത്തിന് റസീല്‍ പൂക്കുട്ടിയും ശരത്‌മോഹനും മേക്കപ്പിന് രഞ്ജിത്ത് അമ്പാടിയും പുരസ്‌ക്കാരം നേടി. മികച്ച ബാലതാരത്തിനുള്ള പുരസ്‌ക്കാരം 'ശേഷം മൈക്കില്‍ ഫാത്തിമ' എന്ന സിനിമയിലൂടെ തെന്നല്‍ അഭിലാഷ് നേടി. മികച്ച ബാലതാരം ആണ്‍ വിഭാഗത്തില്‍ അഭിജിത്ത് മേനോന്‍ 'പാച്ചുവും അത്ഭുതവിളക്കി'ലും നേടി. മികച്ച കലാസംവിധായകന്‍ 2018 എവരിവണ്‍ ഈസ് എ ഹീറോ മോഹന്‍ദാസ് നേടി. ഗാനരചയിതാവ് ഹരീഷ്‌മോഹനാണ്. സുലേഖാ മന്‍സില്‍ നൃത്തം ഒരുക്കിയ ജിഷ്ണുവാണ് മികച്ച നൃത്ത സംവിധായകന്‍.
സിങ്ക് സൗണ്ട് ഒ ബേബിയില്‍ ഷമീര്‍ അഹമ്മദ് നേടി. ഫെമിന ജബ്ബാര്‍( ഒ ബേബി) വസ്ത്രാലങ്കാരത്തിന് പുരസ്‌ക്കാരം നേടി. ഉള്ളൊഴുക്കിലെ രാജീവനെയും വാലാട്ടി എന്ന സിനിമയിലെ ടോണി എന്ന നായയ്ക്കും ശബ്ദം നല്‍കിയ റോഷന്‍ മാത്യൂവാണ് മികച്ച ഡബ്ബിംഗ് ആര്‍ടിസ്റ്റ്. മാത്യൂസുമംഗല വനിതാ ഡബ്ബിംഗ് ആര്‍ടിസ്റ്റിനുള്ള പുരസ്‌ക്കാരവും നേടി. മഴവില്‍കണ്ണിലൂടെ മലയാളസിനിമ മികച്ച സിനിമാഗ്രന്ഥമായി തെരഞ്ഞെടുത്തു. കൃഷ്ണകുമാറാണ് ഈ പുരസ്‌ക്കാരം നേടിയത്. ഗഗനാചാരി എന്ന സിനിമയും ഗോകുല്‍ (ഗഗനാചാരി), കൃഷ്ണന്‍(ജൈവം), സുധി കോഴിക്കോട് (കാതല്‍) എന്നിവര്‍ പ്രത്യേക ജൂറി പരാമര്‍ശത്തിനും അര്‍ഹനായി. അന്തിമപട്ടികയില്‍ എത്തിയത് 38 സിനിമകളാണ് വന്നത്.

സംസ്ഥാന പുരസ്കാരങ്ങള്‍:
മികച്ച ജൂറി പരമാര്‍ശം- കൃഷ്ണന്‍ (ജൈവം)


പ്രത്യേക ജൂറി പരമാര്‍ശം - സുധി കോഴിക്കോട് (കാതല്‍)
മികച്ച സഹനടന്‍ - ഗോകുല്‍ ആര്‍ (ആടുജീവിതം)
ജനപ്രിയ ചിത്രം - ആടുജീവിതം (ബ്ലെസി)
മികച്ച നവാഗത സംവിധായകന്‍- ഫാസില്‍ റസാഖ് (തടവ്)
മികച്ച ജബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍)- സുമംഗല
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍)- റോഷന്‍ മാത്യു (ഉള്ളൊഴുക്ക്, വാലാട്ടി)

മികച്ച ജൂറി പരമാര്‍ശം സിനിമ- ഗഗനഹാരി
മികച്ച മേക്കപ് ആര്‍ട്ടിസ്റ്റ് - രഞ്ജിത്ത് അമ്പാടി (ആടുജീവിതം)
മികച്ച വസ്ത്രാലങ്കാരം -ഫെമിന
മികച്ച നൃത്ത സംവിധാനം - വിഷ്ണു
മികച്ച ശബ്ദമിശ്രണം- റസൂല്‍ പൂക്കുട്ടി, ശരത്ത് മോഹന്‍ (ആടുജീവിതം)
മികച്ച കലാ സംവിധാനം - മോഹന്‍ദാസ് (2018)
മികച്ച ചിത്രസംയോജകന്‍ - സംഗീത് പ്രഥാപ് ( ലിറ്റില്‍ മിസ് റാവുത്തര്‍)

മികച്ച ഗാന രചൈതാവ് - ഹരീഷ് മോഹനന്‍
മികച്ച തിരക്കഥ അഡാപ്റേറഷന്‍ - ബ്ലെസി (ആടുജീവിതം)
മികച്ച കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍ (കാതല്‍)
മികച്ച ബാലതാരം (പെണ്‍) - തെന്നല്‍ അഭിലാഷ് (ശേഷം മൈക്കില്‍ ഫാത്തിമ)
മികച്ച ബാലതാരം (ആണ്‍) - അവ്യുക്ത് മേനോന്‍ (പാച്ചുവും അത്ഭുത വിളക്കും

  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  • ഹണി റോസിന്റെ 'റേച്ചല്‍' വരാന്‍ വൈകും, പുതിയ റിലീസ് തിയതി പുറത്ത്
  • എല്ലാം തികഞ്ഞ ഒരു 'മാം', രത്‌നകിരീടം സ്വന്തം തലയില്‍ ചാര്‍ത്താം..; പി.പി ദിവ്യയ്ക്ക് മറുപടിയുമായി സീമ ജി നായര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions