മഞ്ജു വാര്യര്‍ക്കു കൈനിറയെ ചിത്രങ്ങളാണ് ഇപ്പോള്‍ . സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന 'ഫൂട്ടേജ്' ആണ് മഞ്ജുവിന്റെ മലയാളത്തിലെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ ഡേറ്റ് ക്ലാഷ് മൂലം ഒഴിവാകേണ്ടി വന്ന സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു വാര്യര്‍. മോഹന്‍ലാല്‍ ചിത്രം നേര്, മോഹന്‍ലാല്‍- ശോഭന- തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന L360 എന്നീ ചിത്രങ്ങളില്‍ നിന്നും തനിക്ക് പിന്മാറേണ്ടി വന്നുവെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.
'നേര്, തരുണ്‍ മൂര്‍ത്തി-മോഹന്‍ലാല്‍ കൂട്ടുകെട്ടിലാെരുങ്ങുന്ന സിനിമ, എന്നിവയൊക്കെ എനിക്ക് വിഷമത്തോടെയാണ് വേണ്ടെന്ന് വെക്കേണ്ടി വന്നത്.നേരത്തെ തമിഴ് സിനിമകള്‍ക്ക് വേണ്ടി ഡേറ്റ് കൊടുത്ത് പോയതു കൊണ്ട് തന്നെ ഇതൊന്നും ചെയ്യാന്‍ സാധിച്ചില്ല. തമിഴ് സംസാരിക്കുന്നത് എവിടെയെങ്കിലും കേട്ടാല്‍ ഞാന്‍ ചെവി കൂര്‍പ്പിക്കും.
അസുരന്‍ ഷൂട്ട് ചെയ്തത് കോവില്‍പെട്ടി എന്ന് പറയുന്ന സ്ഥലത്താണ്. ഞാന്‍ പണ്ട് താമസിച്ച നാഗാര്‍കോവിലിന്റെ അന്തരീക്ഷമാണ് അവിടെ. അത് ഞാന്‍ നന്നായി ആസ്വദിച്ചു. പൂര്‍ണമായും തമിഴ് സംസാരിക്കുന്ന സെറ്റില്‍ പോകുമ്പോള്‍ തീര്‍ച്ചയായും കുട്ടിക്കാലത്തേക്കുള്ള തിരിച്ച് പോക്കുണ്ട്. നാ?ഗാര്‍കോവിലില്‍ പോകുമ്പോള്‍ ഞങ്ങള്‍ പണ്ട് താമസിച്ച വാടക വീടുകളുടെ മുന്നില്‍ വെറുതെയെങ്കിലും പോയി രണ്ട് മിനുട്ട് നില്‍ക്കാറുണ്ട്.'' ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പറയുന്നു. അതേസമയം പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രം 'എമ്പുരാന്‍', വെട്രിമാരന്‍ ചിത്രം 'വിടുതലൈ പാര്‍ട്ട് 2' എന്നീ വമ്പന്‍ ചിത്രങ്ങളും മഞ്ജുവിന്റേതായി പുറത്തിറങ്ങാനുണ്ട്.