സിനിമ

'ലൈഫും കരിയറും കളഞ്ഞിട്ടുള്ള കളിയാണ്'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് റിമ കല്ലിങ്കല്‍

മലയാള സിനിമയിലെ നടിമാര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള ഞെട്ടിക്കുന്ന നിരവധി കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടിയും ഡബ്ല്യൂസിസി അംഗവുമായ റിമ കല്ലിങ്കല്‍.

'255 പേജുള്ള റിപ്പോര്‍ട്ടാണ്. വായിക്കും, പ്രതികരിക്കും. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സജസ്റ്റ് ചെയ്യുന്നത് എന്താണെന്ന് ഞങ്ങള്‍ക്ക് നോക്കണം. ഞങ്ങളും വായിച്ചിട്ടില്ല. ഞങ്ങള്‍ക്കും ഇപ്പോഴാണ് കിട്ടുന്നത്. ഞങ്ങളും നാല് കൊല്ലമായി ചോദിക്കുന്നതാണ്. കൃത്യമായി വായിച്ച്, എന്തായാലും ഞങ്ങള്‍ പ്രതികരിക്കും. റിപ്പോര്‍ട്ട് വന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. ഒരുപാട് പേരുടെ, ഒരുപാട് കൊല്ലത്തെ ചോരയും നീരുമാണ്. ലൈഫും കരിയറും കളഞ്ഞിട്ടുള്ള കളിയാണ്. ഒരുപാടൊരുപാട് സന്തോഷമുണ്ട്.'- റിമ കല്ലിങ്കല്‍ പറഞ്ഞു.

റിമയ്ക്ക് കരിയറില്‍ അത്തരത്തിലുള്ള എന്തെങ്കിലും അനുഭവമുണ്ടോയെന്ന ചോദ്യത്തിന് 'ച്ചേ, ച്ചേ ഇല്ല. പുറത്തുവിടാന്‍ എന്താണ് ഇത്ര ലേറ്റായത് എന്നറിയില്ല. ഞങ്ങളും ചോദിക്കുന്നുണ്ട്.' എന്നായിരുന്നു നടിയുടെ മറുപടി.

  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  • ഹണി റോസിന്റെ 'റേച്ചല്‍' വരാന്‍ വൈകും, പുതിയ റിലീസ് തിയതി പുറത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions