അസോസിയേഷന്‍

എഐസിസി സെക്രട്ടറി പെരുമാള്‍ വിശ്വനാഥന് ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ വന്‍ സ്വീകരണം


ലണ്ടന്‍: ഹ്രസ്വ സന്ദര്‍ശനത്തിനായി യുകെയില്‍ എത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ ഐ സി സി സെക്രട്ടറിയും മുന്‍ എം പിയുമായ പെരുമാള്‍ വിശ്വനാഥന് ഒ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ടില്‍ സ്വീകരണമൊരുക്കി. ഒഐസിസി നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് വിശ്വനാഥന്‍ പെരുമാളിന് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. ഒഐസിസി യുകെയുടെ പ്രസിഡന്റ് ആയി നിയമിതയായ ഷൈനു ക്ലെയര്‍ മാത്യൂസിനും തെരഞ്ഞെടുക്കപ്പെട്ട പുതിയ നാഷണല്‍ കമ്മിറ്റിക്കും അദ്ദേഹം അനുമോദനങ്ങള്‍ നേര്‍ന്നു.

ഒഐസിസി യു കെ വര്‍ക്കിംഗ് പ്രസിഡന്റുമാരായ ബേബിക്കുട്ടി ജോര്‍ജ്, സുജു ഡാനിയേല്‍, വൈസ് പ്രസിഡന്റുമാരായ സോണി ചാക്കോ, ജോര്‍ജ് ജോസഫ്, ജനറല്‍ സെക്രട്ടറി തോമസ് ഫിലിപ്പ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ്, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ കെ കെ മോഹന്‍ദാസ്, സി നടരാജന്‍, എക്‌സിക്യൂട്ടീവ് അംഗം ബേബി ലൂക്കോസ് എന്നിവര്‍ പെരുമാള്‍ വിശ്വാനാഥനെ ത്രിവര്‍ണ്ണ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.

സ്വകാര്യ സന്ദര്‍ശനത്തിനായാണ് പെരുമാള്‍ വിശ്വനാഥന്‍ യു കെയില്‍ എത്തിയതെങ്കിലും, ഒഐസിസി (യുകെ) നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെപ്റ്റംബറില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒഐസിസി നേതാക്കന്മാരായും പ്രവര്‍ത്തകരുമായും അല്പനേരം ആശയവിനിമയം നടത്തിയതിനു ശേഷമാണ് അദ്ദേഹം തിരിച്ചത്.

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions