സിനിമ

ദിലീപ് കേസില്‍ പ്രതികരിച്ചതിനാല്‍ എനിക്കും അവസരം നഷ്ടമായി, : ജോയ് മാത്യു


ദിലീപ് കേസില്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് തനിക്കും അവസരം നഷ്ടമായി എന്ന് ജോയ് മാത്യു. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടാകാമെന്ന് പറഞ്ഞ് സംസാരിക്കവെയാണ് തനിക്കും അവസരങ്ങള്‍ നഷ്ടപ്പെട്ടതായി ജോയ് മാത്യു പറയുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയതിനെ താരം വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.
രാഷ്ട്രീയത്തില്‍ എന്നതു പോലെ സിനിമാ മേഖലയിലും പല തട്ടുകളില്‍ ഗ്രൂപ്പുകള്‍ ഉണ്ടാകാം. ദിലീപ് കേസില്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് തനിക്കും അവസരം നഷ്ടമായി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഒളിച്ചു വച്ച വിവരങ്ങള്‍ എല്ലാം പുറത്തു വരും.

റിപ്പോര്‍ട്ട് പുറത്തുവന്നതോടെ എല്ലാവരും മോശക്കാരാണെന്ന പ്രതീതിയായിട്ടുണ്ട്. ഇതിന് എങ്ങനെ പരിഹാരം കാണണമെന്ന് അമ്മ ചര്‍ച്ച ചെയ്യും. സിനിമ മേഖലയിലെ സ്ത്രീകള്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടണം. നാലര വര്‍ഷം റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചത് സര്‍ക്കാര്‍ ചെയ്ത തെറ്റാണ് എന്നാണ് ജോയ് മാത്യു പ്രതികരിച്ചത്.
അതേസമയം, പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൂടുതല്‍ ഭാഗങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയതില്‍ വിവാദം ഉയര്‍ന്നിട്ടുണ്ട്. വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ ഭാഗങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയെന്ന ആരോപണമാണ് ഉയരുന്നത്. 49 മുതല്‍ 53 വരെയുള്ള പേജുകളാണ് ഒഴിവാക്കിയത്.


21 പാരാഗ്രാഫുകള്‍ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചത് എങ്കിലും 129 പാരഗ്രാഫുകളാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി അപേക്ഷ നല്‍കിയവര്‍ക്ക് നല്‍കിയ അറിയിപ്പിലും ഈ ഭാഗങ്ങള്‍ ഒഴിവാക്കുന്ന വിവരം സര്‍ക്കാര്‍ അറിയിച്ചിരുന്നില്ല.

  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  • ഹണി റോസിന്റെ 'റേച്ചല്‍' വരാന്‍ വൈകും, പുതിയ റിലീസ് തിയതി പുറത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions