അസോസിയേഷന്‍

യുക്മ കേരളാപൂരം വള്ളംകളി നാളെ - സുരഭി ലക്ഷ്മി, ബൈജു തിട്ടാല അതിഥികള്‍

യുക്മ - ടിഫിന്‍ ബോക്‌സ് കേരളപൂരം വള്ളംകളി 2024 ല്‍ മുഖ്യാതിഥിയായി മലയാളികളുടെ പ്രിയ താരം സുരഭി ലക്ഷ്മി എത്തുന്നു. സിനിമ, ടെലിവിഷന്‍, നാടക മേഖലകളിലെ നിറ സാന്നിദ്ധ്യമായ സുരഭി മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. മീഡിയ വണ്‍ സംപ്രേക്ഷണം ചെയ്ത M80 മൂസ എന്ന ടെലിവിഷന്‍ സീരിയലിലെ പാത്തു എന്ന കഥാപാത്രത്തിലൂടെ ജനമനസ്സുകളില്‍ ചേക്കേറിയ സുരഭി ലക്ഷ്മി ദേശീയ അവാര്‍ഡിന് പുറമെ 2017 ല്‍ കേരള സ്റ്റെയിറ്റ് ഫിലിം അവാര്‍ഡ്‌സില്‍ സ്‌പെഷ്യല്‍ ജൂറി മെന്‍ഷന്‍ അവാര്‍ഡും കരസ്ഥമാക്കി. ഒന്നിലേറെ തവണ കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിലെ മികച്ച നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ സുരഭി കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള അവാര്‍ഡ് ബോംബെ ടെയ്ലേഴ്‌സ് എന്ന നാടകത്തിലൂടെ സ്വന്തമാക്കി.

2005 ല്‍ ഇറങ്ങിയ ബൈ ദ പീപ്പിള്‍ എന്ന ചിത്രത്തിലെ നളിനിയെന്ന കഥാപാത്രത്തിലൂടെ സിനിമയില്‍ എത്തിയ സുരഭി ഇതിനോടകം 45 ല്‍ അധികം ചിത്രങ്ങളില്‍ തന്റെ അനിതര സാധാരണമായ അഭിനയം കാഴ്ച വെച്ചു. അമൃത ടിവിയിലെ ബെസ്റ്റ് ആക്ടര്‍ എന്ന റിയാലിറ്റി ഷോ വിജയിയായി ടെലിവിഷന്‍ രംഗത്തെത്തിയ സുരഭി പിന്നീട് നിരവധി സീരിയലുകളില്‍ വേഷമിട്ടു. ടെലിവിഷനിലും സിനിമയിലും അഭിനയിക്കുന്നതോടൊപ്പം അതിലേറെ താല്പര്യത്തോടെ നാടകത്തെ സ്‌നേഹിച്ച സുരഭി പത്തോളം നാടകങ്ങളില്‍ വേഷമിടുകയും നാല് നാടകങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു.

തിരക്കേറിയ അഭിനയ ജീവിതത്തോടൊപ്പം മികച്ച അക്കാദമിക് നേട്ടങ്ങളും കരസ്ഥമാക്കിയ സുരഭി 2009 ല്‍ BA ഭരതനാട്യം പഠനം പൂര്‍ത്തിയാക്കിയത് ഒന്നാം റാങ്കോടെയാണ്. തുടര്‍ന്ന് 2011 ല്‍ തീയേറ്റര്‍ ആര്‍ട്‌സില്‍ MA യും പിന്നീട് MG യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പെര്‍ഫോര്‍മിങ് ആര്‍ട്‌സില്‍ എം.ഫിലും കരസ്ഥമാക്കി. കാലടി ശ്രീശങ്കരാചാര്യ കോളേജില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയായ സുരഭി തിരക്കേറിയ കലാജീവിതത്തോടൊപ്പം തന്റെ പഠനവും ഭംഗിയായി മൂന്നോട്ട് കൊണ്ട് പോകുന്നു.

ബൈജു തിട്ടാല

യുകെയിലെ പ്രസിദ്ധമായ കേംബ്രിഡ്ജ് നഗരത്തിന്റെ മേയര്‍ ബൈജു തിട്ടാലയാണ് ആറാമത് യുക്മ ടിഫിന്‍ ബോക്‌സ് കേരളപൂരത്തിന്റെ വിശിഷ്ടാതിഥി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെ കാലമായി യുകെ മലയാളികള്‍ക്കിടയിലെ പരിചിത മുഖമായ ബൈജു കേംബ്രിഡ്ജ് മേയറാകുന്ന ആദ്യ ഏഷ്യന്‍ വംശജനാണ്.

പത്ത് നൂറ്റാണ്ടുകളുടെ പഴക്കം പേറുന്ന കേംബ്രിഡ്‌ജെന്ന മഹാനഗരത്തിന്റെ മേയര്‍ പദവി ഒരു ആലങ്കാരിക പദവിയല്ല ബൈജുവിന്. വളരെ ചെറുപ്പത്തില്‍ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ബൈജു ജനസേവനത്തിനുള്ള ഒരവസരമായാണ് മേയര്‍ പദവിയെ കാണുന്നത്. ഒരു സോളിസിറ്ററായ ബൈജു യുക്മ ലീഗല്‍ അഡൈ്വസര്‍ കൂടിയാണ്. കുട്ടനാടിന്റെ പാരമ്പര്യം പേറി യുകെയിലെത്തിയ ബൈജു യുക്മ വള്ളംകളിയിലെ ഒരു സ്ഥിര സാന്നിദ്ധ്യവുമാണ്.



യുക്മ ടിഫിന്‍ബോക്‌സ് കേരളപൂരം വള്ളംകളി മത്സരത്തിന് യുക്മ ദേശീയ അദ്ധ്യക്ഷന്‍ ഡോ.ബിജു പെരിങ്ങത്തറ, ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ അഡ്വ.എബി സെബാസ്റ്റ്യന്‍, വള്ളംകളിയുടെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റ് ഷീജോ വര്‍ഗീസ്, ഫിനാന്‍സ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ട്രഷറര്‍ ഡിക്‌സ് ജോര്‍ജ്, വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോ, ജോയിന്റ് സെക്രട്ടറിമാരായ പീറ്റര്‍ താണോലില്‍, സ്മിതാ തോട്ടം, ജോയിന്റ് ട്രഷറര്‍ എബ്രഹാം പൊന്നുംപുരയിടം, യുക്മ മുന്‍ പ്രസിഡന്റും ലെയ്‌സണ്‍ ഓഫീസറുമായ മനോജ്കുമാര്‍ പിള്ള, മുന്‍ ജനറല്‍ സെക്രട്ടറിയും പി ആര്‍ ഒ യുമായ അലക്‌സ് വര്‍ഗീസ്, മുന്‍ ജോയിന്റ് ട്രഷററും ബോട്ട് റെയ്‌സ് മാനേജരുമായ ജയകുമാര്‍ നായര്‍, മുന്‍ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു വന്നിരുന്നത്.


യുക്മ ദേശീയ നിര്‍വ്വാഹക സമിതിയംഗങ്ങളായ മുന്‍ ട്രഷറര്‍ ഷാജി തോമസ്, സണ്ണി മോന്‍ മത്തായി, സാജന്‍ സത്യന്‍, ജാക്‌സണ്‍ തോമസ്, ബിനോ ആന്റണി, ജിജോ മാധവപ്പള്ളില്‍, സണ്ണി ഡാനിയേല്‍, സന്തോഷ് തോമസ്, റീജിയണല്‍ പ്രസിഡന്റുമാരായ വര്‍ഗീസ് ഡാനിയേല്‍, സുജു ജോസഫ്, ജയ്‌സന്‍ ചാക്കോച്ചന്‍, സുരേന്ദ്രന്‍ ആരക്കോട്ട്, ജോര്‍ജ് തോമസ്, ബിജു പീറ്റര്‍, തുടങ്ങിയവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ച് വരുന്നു.


യുക്മ സഹയാത്രികരായ ജേക്കബ് കോയിപ്പള്ളി, എബ്രഹാം ലൂക്കോസ്, ദേവലാല്‍ സഹദേവന്‍, സുനില്‍, ജോബിന്‍, പീറ്റര്‍ ജോസഫ്, അനിളി സെബാസ്റ്റ്യന്‍, ബെന്നി ജോസഫ്, ജാക്‌സന്‍, അഡ്വ.ജോബി പുതുകുളങ്ങര, ബിജു മൈക്കിള്‍, സാജന്‍ പടിക്കമാലില്‍, മുന്‍ നാഷണല്‍ ജോയിന്റ് സെക്രട്ടറി സെലീനാ സജീവ് തുടങ്ങി റീജിയണല്‍ ഭാരവാഹികള്‍, യുക്മ അംഗ അസോസിയേഷന്‍ പ്രതിനിധികള്‍, ഭാരവാഹികള്‍ തുടങ്ങി വലിയൊരു ടീമിന്റെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ സാക്ഷാത്ക്കാരമാണ് നാളെ മാന്‍വേഴ്സ് തടാകത്തില്‍ കാണാന്‍ പോകുന്ന പൂരക്കാഴ്ചകള്‍.

യുക്മ-ടിഫിന്‍ ബോക്‌സ് കേരളപൂരം വള്ളംകളി - 2024 ന്റെ പ്രധാന സ്‌പോണ്‍സേഴ്‌സ് ടിഫിന്‍ ബോക്‌സ്, ലൈഫ് ലൈന്‍ പ്രൊട്ടക്റ്റ് ലിമിറ്റഡ്, ഫസ്റ്റ് കോള്‍, ക്ലബ്ബ് മില്ല്യണയര്‍, പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സ്, ട്യൂട്ടേഴ്‌സ് വാലി, മട്ടാഞ്ചേരി കാറ്ററിംഗ് ടോണ്ടന്‍, മലബാര്‍ ഗോള്‍ഡ്, തെരേസാസ്, കൂട്ടാന്‍, ഗ്ലോബല്‍ സ്റ്റഡി ലിങ്ക്, ഏലൂര്‍ കണ്‍സല്‍റ്റന്‍സി, മലബാര്‍ ഫുഡ്‌സ് ലിമിറ്റഡ് എന്നിവരാണ്

വള്ളംകളിയും കേരളീയ കലാരൂപങ്ങളും ആസ്വദിക്കുവാന്‍ മുഴുവന്‍ യുകെ മലയാളികളെയും യുക്മ ദേശീയ സമിതി, ആഗസ്റ്റ് 31 ന് റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ്, ജനറല്‍ കണ്‍വീനര്‍ അഡ്വ.എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു. വള്ളംകളി മത്സരം നടക്കുന്ന മാന്‍വേഴ്‌സ് തടാകത്തിലേക്കുള്ള പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ്.


കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:-


Manvers Lake

Station Road

Wath-Upon-Dearne

Rotherham

South Yorkshire.

S63 7DG.


അലക്‌സ് വര്‍ഗ്ഗീസ്

(യുക്മ നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

  • കാര്‍ഡിഫ് മലയാളി ആശിഷിന്റെ ഓര്‍മ്മയ്ക്കായി വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കി സുഹൃത്തുക്കള്‍
  • ബ്ലാക്ക്ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
  • യുക്മ നഴ്‌സസ് ഫോറം 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും മെയ് 9ന്; നഴ്‌സുമാര്‍ക്കായി റീല്‍ മത്സരവും
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ 2026 ലെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു
  • ആവേശം വിതറി ലിവര്‍പൂള്‍; ലിമയുടെ രജതജുബിലി ആഘോഷം 'പ്രയാണം @ 25' അവിസ്മരണീയമായി
  • മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന് നവനേതൃത്വം; ശ്രീജിത്ത് കുറുവന്‍കാട്ടില്‍ പ്രസിഡന്റ് , പ്രവീണ്‍ രാമകൃഷ്ണന്‍ സെക്രട്ടറി
  • നാഗമണ്ഡല നാടകം എ ഐ സഹായത്താല്‍ സ്റ്റേജില്‍ അവതരിപ്പിച്ച് ശ്രദ്ദേയമായി കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി
  • ടോണ്ടന്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേര്‍ന്ന് വിവേകാനന്ദ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു
  • അശോക് കുമാറിന്റെ മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ; ക്രോയ്ഡോണ്‍ മേയറും സിവിക് മേയറും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions