സിനിമ

മുതിര്‍ന്ന സംവിധായകന്‍ ഹരിഹരനെതിരെ 'മീ ടു' ആരോപണവുമായി നടി ചാര്‍മിള

മലയാള സിനിമയിലെ സംവിധായകരും നടന്മാരും നിര്‍മ്മാതാക്കളുമടക്കം 28 പേര്‍ മോശമായി പെരുമാറിയെന്ന് നടി ചാര്‍മിള. നിര്‍മ്മാതാവ് എംപി മോഹനനും സുഹൃത്തുക്കളും ചേര്‍ന്ന് ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും സംവിധായകന്‍ ഹരിഹരന്‍ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്ന് ചോദിച്ചെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ചാര്‍മിള.

ചാര്‍മിളയുടെ ആരോപണങ്ങള്‍ ശരിവച്ച് നടന്‍ വിഷ്ണുവും രംഗത്തെത്തി. ''ഹരിഹരന്‍ അയല്‍വാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി പരിചയം. ഏതെങ്കിലും കുട്ടിയെ പരിചയമുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് ബാല്യകാല സുഹൃത്തായ ചാര്‍മിളയുടെ പേര് പറഞ്ഞത്.''

''ഫോണില്‍ വിളിച്ചും നേരിട്ടും ചാര്‍മിള അഡ്ജസ്റ്റ്മെന്റിന് തയാറാകുമോയെന്ന് ചോദിച്ചു. അവര്‍ കൊടുക്കുമോ എന്നാണ് ഹരിഹരന്‍ ചോദിച്ചത്. സഹകരിക്കാത്ത നടിമാരെ ഷൂട്ടിംഗ് സെറ്റില്‍ ക്യാമറയ്ക്ക് മുന്നില്‍ പൊരിക്കും. ഒടുവില്‍ നടിമാര്‍ക്ക് വഴങ്ങി കൊടുക്കേണ്ടി വരും. പല നടിമാരും ഇക്കാര്യം തന്നോട് പറഞ്ഞിട്ട്.'

'നേരില്‍ കാണുന്നതല്ലാതെ മറ്റൊരു മുഖം ഹരിഹരനുണ്ട്'' എന്നാണ് വിഷ്ണു പറയുന്നത്. അതേസമയം, 1997ല്‍ പുറത്തിറങ്ങിയ അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും എന്ന സിനിമയ്ക്കിടെയാണ് കൂട്ടബലാത്സംഗത്തിന് ശ്രമമുണ്ടായത് എന്നാണ് ചാര്‍മിള വെളിപ്പെടുത്തിയത്.

പീഡനശ്രമത്തിനിടെ മുറിയില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു. എന്റെയും അസിസ്റ്റന്റിന്റെയും സാരി വലിച്ചൂരാന്‍ ശ്രമിച്ചു. പുരുഷ അസിസ്റ്റന്റിനെ മര്‍ദിച്ചു. പീഡനത്തിന് ഹോട്ടലിലെ റിസപ്ഷനിസ്റ്റും കൂട്ടുനിന്നു. ഹോട്ടല്‍ മുറിയില്‍നിന്ന് ഓടിയപ്പോള്‍ ഓട്ടോ ഡ്രൈവറാണ് രക്ഷിച്ചത്.

നിര്‍മ്മാതാവ് എംപി മോഹനനും പ്രൊഡക്ഷന്‍ മാനേജര്‍ ഷണ്‍മുഖനും സുഹൃത്തുക്കളുമാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഞാന്‍ രക്ഷപ്പെട്ടെങ്കിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ബലാത്സംഗത്തിന് ഇരയായി. സംവിധായകന്‍ ഹരിഹരന്‍ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്ന് ചോദിച്ചു. വഴങ്ങാന്‍ തയാറല്ലെന്ന് പറഞ്ഞതോടെ 'പരിണയം' എന്ന സിനിമയില്‍ നിന്ന് ഒഴിവാക്കി,ചാര്‍മിള പറഞ്ഞു.

  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  • ഹണി റോസിന്റെ 'റേച്ചല്‍' വരാന്‍ വൈകും, പുതിയ റിലീസ് തിയതി പുറത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions