സ്പിരിച്വല്‍

പോര്‍ട്‌സ്മൗത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്ക് സ്വന്തമായി ഇടവക ദേവാലയം; പ്രഖ്യാപനം നടത്തി മാര്‍ സ്രാമ്പിക്കല്‍

ബര്‍മിംഗ്ഹാം: പോര്‍ട്‌സ്മൗത്തിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് സ്വന്തമായി ഇടവക ദേവാലയം പ്രഖ്യാപിച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഞായറാഴ്ച ഔര്‍ ലേഡി ഓഫ് ദി നേറ്റിവിറ്റി ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ വച്ചാണ് വിശ്വാസികള്‍ക്കു മുന്നില്‍ മാര്‍ ഫിലിപ്പ് ഈഗന്റെ സാന്നിധ്യത്തില്‍ പ്രഖ്യാപനം നടന്നത്. ഇതോടെ രൂപതയുടെ സ്വന്തമായുള്ള അഞ്ചാമത്തെ ഇടവക ദേവാലയമായി ഔര്‍ ലേഡി ഓഫ് ദി നേറ്റിവിറ്റി ആന്‍ഡ് സെന്റ് പോള്‍സ് മിഷന്‍ മാറിയിരിക്കുകയാണ്.

മിഷന്‍ ഡയറക്ടര്‍ ഫാ. ജിനോ അരീക്കാട്ട് എംസിബിഎസിനും ഇത് ചാരിതാര്‍ഥ്യത്തിന്റെ നിമിഷങ്ങളാണ്. രൂപതയിലെ ശുശ്രൂഷ കാലാവധി പൂര്‍ത്തിയാക്കി മാതൃ കോണ്‍ഗ്രിഗേഷനിലേക്ക് മടങ്ങുന്ന ഫാ. ജിനോയുടെ നേതൃത്വത്തില്‍ പോര്‍ട്‌സ്മൗത്തിലെ വിശ്വാസി സമൂഹം നടത്തിയ പ്രാര്‍ത്ഥനകളുടെയും കഠിനാധ്വാനത്തിന്റെയും പരിസമാപ്തിയായ ഇടവക പ്രഖ്യാപനം തിരി തെളിക്കല്‍ കര്‍മ്മത്തിലൂടെയാണ് ആരംഭിച്ചത്.

തുടര്‍ന്ന് രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോ മൂലശ്ശേരി വിസി ഇടവക പ്രഖ്യാപനം സംബന്ധിച്ച ഡിക്രി വായിക്കുകയും പിതാവ് വൈദികരും കൈക്കാരന്മാരും ഭക്തസംഘടനകളുടെ നേതാക്കന്മാരും ഉള്‍പ്പടെ ഉള്ളവര്‍ക്ക് കൈമാറുകയും ചെയ്തു. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാന മദ്ധ്യേ ഉള്ള വചന സന്ദേശം മാര്‍ ഫിലിപ്പ് ഈഗന്‍ നല്‍കി. സീറോ മലബാര്‍ സഭയുടെ പാരമ്പര്യങ്ങളും വിശ്വാസാനുഷ്ഠാനങ്ങളും ഏറ്റവും നന്നായി കാത്തു പരിപാലിക്കുകയും തുടരുകയും ചെയ്യണമെന്ന് അദ്ദേഹം വിശ്വാസികളെ ഉത്ബോധിപ്പിച്ചു. തുടര്‍ന്ന് ആഘോഷമായ പ്രദക്ഷിണം നടന്നു.

തുടര്‍ന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പോര്‍ട്‌സ്മൗത്ത് രൂപതയും രൂപതാധ്യക്ഷനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്ക് നല്‍കുന്ന വലിയ പിന്തുണയ്ക്കും പ്രാര്‍ത്ഥനകള്‍ക്കും പ്രത്യേകം നന്ദി അര്‍പ്പിക്കുകയും വചന സന്ദേശത്തില്‍ ഫിലിപ്പ് പിതാവ് നല്‍കിയ സന്ദേശത്തില്‍ പറഞ്ഞതുപോലെ സീറോ മലബാര്‍ സഭയുടെ പാരമ്പര്യങ്ങളെ സ്‌നേഹിക്കുവാനും അതിനെ മുറുകെ പിടിക്കുവാനും പ്രാവര്‍ത്തികമാക്കുവാനും അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

ആയിരത്തോളം ആളുകള്‍ പങ്കെടുത്ത കര്‍മ്മങ്ങള്‍ സ്‌നേഹ വിരുന്നോടെയാണ് ചടങ്ങുകള്‍ സമാപിച്ചത്. നൂറ്റിപത്തോളം പ്രസുദേന്തിമാര്‍ ആണ് തിരുന്നാള്‍ കര്‍മ്മങ്ങള്‍ ഏറ്റെടുത്ത് നടത്തിയത്. മിഷന്‍ ഡയറക്ടര്‍ ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ്, കൈക്കാരന്മാരായ ബൈജു മാണി, മോനിച്ചന്‍ തോമസ്, ജിതിന്‍ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള വിപുലമായ കമ്മറ്റിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions