ചരമം

ഡാലസില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ഡാലസ്: അമേരിക്കയിലെ ഡാലസില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം. എഴുമറ്റൂര്‍ മാന്‍കിളിമുറ്റം സ്വദേശി വിക്ടര്‍ വര്‍ഗീസ് (45, സുനില്‍), ഭാര്യ ഖുശ്ബു വര്‍ഗീസ് എന്നിവരാണ് മരിച്ചത്. സ്പ്രിങ് ക്രീക്ക്-പാര്‍ക്കര്‍ റോഡിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് പ്ലേനോ മെഡിക്കക്കല്‍ സിറ്റി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിരിക്കെ ആയിരുന്നു അന്ത്യം.

എഴുത്തുകാരന്‍ പരേതനായ അബ്രഹാം തെക്കേമുറിയുടെ സഹോദരപുത്രനാണ്. പരേതനായ എബ്രഹാം വര്‍ഗീസ്-അമ്മിണി വര്‍ഗീസ് ദമ്പതികളുടെ മകനാണ്. രണ്ട് മക്കളുണ്ട്.

പൊതുദര്‍ശനം: സെപ്റ്റംബര്‍ 20 വെള്ളിയാഴ്ച വൈകിട്ട് ആറ് മണി മുതല്‍ സെഹിയോണ്‍ മര്‍ത്തോമാ ആരാധനാലയത്തില്‍ (Sehion Mar Thoma Church , 3760 14th St, Plano,Texas 75074). സംസ്‌കാര ശുശ്രൂഷകള്‍: സെപ്റ്റംബര്‍ 21 രാവിലെ 10 മണിക്ക് സെഹിയോണ്‍ മര്‍ത്തോമാ ആരാധനാലയത്തില്‍.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions