സ്പിരിച്വല്‍

വാഴ്ത്തപ്പെട്ട കാര്‍ലോ അക്ക്യൂട്ടിസിന്റെ തിരുശേഷിപ്പ് ഇന്നുമുതല്‍ മാഞ്ചസ്റ്ററില്‍

മാഞ്ചസ്റ്റര്‍: വാഴ്ത്തപ്പെട്ട കാര്‍ലോ അക്ക്യൂട്ടിസിന്റെ തിരുശേഷിപ്പ് ഇന്നുമുതല്‍ നാലുദിവസം മാഞ്ചസ്റ്ററിലെ സെന്റ് ആന്റണീസ് ദേവാലയത്തില്‍ എത്തുന്നു. പ്രാര്‍ത്ഥനയില്‍ വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങി അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ആയിരങ്ങള്‍ ഇന്നുമുതല്‍ മാഞ്ചെസ്റ്ററിലേക്ക് പ്രവഹിക്കും. രാവിലെ പത്തിന് വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ എത്തിച്ചേരുന്ന തിരുശേഷിപ്പ് ഷ്രൂഷ്ബറി രൂപതാ ബിഷപ്പ് മാര്‍ക്ക് ഡേവിസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു ദേവാലയത്തില്‍ പ്രതിഷ്ഠിക്കും.

തുടര്‍ന്ന് ഉച്ചക്ക് രണ്ടുവരെ വിഥിന്‍ഷോയിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.തുടര്‍ന്ന് നടക്കുന്ന ദിവ്യബലിയില്‍ ബിഷപ്പ് മാര്‍ക്ക് ഡേവിസ് മുഖ്യ കാര്‍മ്മികനാകും.പിന്നീട് തുടര്‍ച്ചയായി ദിവ്യ ബലികളും ആരാധനയും നടക്കും.ശനിയാഴ്ച രാവിലെ 8.30 നു സിറോ മലബാര്‍ ക്രമത്തില്‍ നടക്കുന്ന ദിവ്യബലിയില്‍ മാഞ്ചസ്റ്ററിലെ മലയാളി സമൂഹം ഒന്നടങ്കം പങ്കാളികള്‍ക്കും. പിനീട് തുടര്‍ച്ചയായി ദിവ്യബലികളും ആരാധനയും നൈറ്റ് വിജിലുകളും നടക്കും.

തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് തിരുശേഷിപ്പ് മടങ്ങുക. അതുവരെ രൂപതയിലെ സ്‌കൂള്‍ കുട്ടികള്‍ അടക്കമുള്ള വിശ്വാസികള്‍ക്ക് തിരുശേഷിപ്പ് വണങ്ങി പ്രാര്‍ത്ഥിക്കുവാന്‍ സൗകര്യം ഉണ്ടായിരിക്കും. വിശ്വാസ സമൂഹത്തെ വരവേല്‍ക്കുവാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.

1991 മെയ്മാസം മൂന്നാം തിയതി ജനിച്ച കാര്‍ലോ അക്ക്യൂട്ടിസ് 2006 ഒക്ടോബര്‍ 12 ന് തന്റെ പതിനഞ്ചാമത്തെ വയസില്‍ ലുക്കിമിയ ബാധിച്ചാണ് മരണമടഞ്ഞത്. ഇറ്റാലിയന്‍ വംശജന്‍ ആണെങ്കിലും ജനനം ലണ്ടനില്‍ ആയിരുന്നു. ദിവ്യകാരുണ്യ അത്ഭുദങ്ങള്‍ ഉള്‍പ്പെടുത്തി അദ്ദേഹം നിര്‍മ്മിച്ച വെബ്‌സയിറ്റ് ഏറെ ആളുകള്‍ക്ക് വിശുദ്ധിയിലേക്ക് വഴിതെളിക്കാന്‍ കാരണമായി.150 മിറക്കിളുകള്‍ ഉള്‍പ്പെടുത്തി ഇരുപതോളം ഭാഷകളില്‍ നിര്‍മ്മിച്ച വെബ്‌സയിറ്റ് പിന്നീട് വിശുദ്ധിയുടെ അടയാളമായി മാറുകയായിരുന്നു.

ജന്മനാ രോഗിയായ ഒരു ബ്രസീലിയന്‍ ബാലന് പൂര്‍ണ രോഗ സൗഗ്യം നല്‍കിയതോടെ നടന്ന നടപടിക്രമങ്ങളുടെ ഭാഗമായി 2020 ഒക്ടോബര്‍ പത്തിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് വേണ്ടി കര്‍ദിനാള്‍ അഗസ്റ്റിനോ വല്ലിനി ആണ് കാര്‍ലോ അക്ക്യൂട്ടീസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്.

മാഞ്ചസ്റ്ററിലെ മലയാളി സമൂഹത്തിന്റെ പിന്തുണയോടെയാണ് സ്വീകരണ പരിപാടികളും തിരുക്കര്‍മങ്ങളും നടക്കുക.

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions