അസോസിയേഷന്‍

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഓണാഘോഷം നാളെ

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ (LHA) ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 28ന് വൈകിട്ട് 5:30 മുതല്‍ അരങ്ങേറും. മാസംതോറും സത്സംഗങ്ങളും ഭാരതീയ തനതു കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തി വൈവിധ്യങ്ങളാര്‍ന്ന ആഘോഷങ്ങളും സംഘടിപ്പിക്കുന്ന LHA-യുടെ ഇക്കൊല്ലത്തെ ഓണാഘോഷവും വൈവിധ്യം നിറഞ്ഞതാണ്.ക്രോയ്ഡോണിലെ വെസ്റ്റ് തൊണ്‍ടന്‍ കമ്മ്യൂണിറ്റി ഹാളില്‍ സെപ്റ്റംബര്‍ 28 നു നടക്കുന്ന ആഘോഷ പരിപാടികള്‍ വ്യത്യസ്തത കൊണ്ടും മലയാള തനിമ കൊണ്ടും വേറിട്ട് നില്‍ക്കുന്നു.

മാവേലി എഴുന്നള്ളത്തോട് കൂടി സമാരംഭിക്കുന്ന കാര്യപരിപാടികള്‍ വിഭവസമൃദ്ധവും തികച്ചും സൗജന്യവുമായ ഓണസദ്യയോട് കൂടി അവസാനിക്കും.

താലപ്പൊലിയുടെയും താളഘോഷങ്ങളുടെയും അകമ്പടിയോടെ മഹാബലിയെ എതിരേറ്റുകൊണ്ടാണ് ആഘോഷ പരിപാടികളുടെ തുടക്കം. കുട്ടികള്‍ മാവേലി വേഷത്തിലെത്തുന്നു എന്നത് LHA യുടെ ഓണാഘോഷ പരിപാടികളുടെ പ്രത്യേകതയാണ്. ഔപചാരിക ഉദ്ഘാടനത്തിനും ഭദ്രദീപം തെളിയിക്കലിനും ശേഷം ഗാനസന്ധ്യ , കുട്ടികളുടെ നൃത്താര്‍ച്ചന, അനുഗ്രഹീത കലാകാരി ഐറീന മിഹേല്‌ക്കോവിച് (Irena Mihalkovich) അവതരിപ്പിക്കുന്ന മോഹിനിയാട്ടം, LHA അംഗങ്ങളുടെ മെഗാ തിരുവാതിര, സുപ്രസിദ്ധ സോപാന സംഗീതജ്ഞന്‍ വിശ്വജിത് തൃക്കാക്കര അവതരിപ്പിക്കുന്ന സോപാന സംഗീതം തുടങ്ങിയ തനതു കലാശില്പ്പങ്ങളുടെ അവതരണത്താല്‍ വേറിട്ടതാകുമെന്ന് സംഖാടകര്‍ അറിയിച്ചു. കേരളത്തിന്റെ തനത് ക്ഷേത്രകലകളില്‍ ഒന്നായ സോപാന സംഗീത മേഖലയില്‍ പ്രശസ്തനായ വിശ്വജിത്, ചെണ്ടയിലെ പഞ്ചാരി, പാണ്ടി, ചെമ്പട തുടങ്ങിയ ക്ഷേത്ര മേളങ്ങളിലും പ്രാവീണ്യം നേടിയിട്ടുണ്ട്.

മുരളി അയ്യരുടെ നേതൃത്വത്തില്‍ പ്രത്യേക ദീപാരാധനയും തുടര്‍ന്ന് വിളമ്പുന്ന സാമ്പ്രദായിക ഓണസദ്യയും ആഘോഷപരിപാടികളുടെ മറ്റൊരു പ്രത്യേകതയാണ്.

സഹൃദയരായ കൂട്ടായ്മ അംഗങ്ങളുടെ സംഭാവനകള്‍ കൊണ്ടാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദി സൗജന്യമായി പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പതിവുപോലെ ഇക്കൊല്ലത്തെ ഓണാഘോഷവും ഓണസദ്യയും സൗജന്യമായാണ്. ഏവര്‍ക്കും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഓണാശംസകള്‍ നേരുന്നതോടൊപ്പം, ഒട്ടനവധി സാമൂഹിക-രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ആഘോഷ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി മോഹന്‍ജി ഫൗണ്ടേഷനോടൊപ്പം ലണ്ടന്‍ ഹിന്ദു ഐക്യവേദി അറിയിച്ചു.

ഓണാഘോഷത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ താഴെ കാണുന്ന ലിങ്കില്‍ രെജിസ്റ്റര്‍ ചെയ്യേണ്ടതാണ് : Registration Form - ONAM 2024 (google.com)


For further details please contact


Suresh Babu: 07828137478, Vinod Nair : 07782146185 , Ganesh Sivan : 07405513236 , Geetha Hari: 0778977653

Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

  • കാര്‍ഡിഫ് മലയാളി ആശിഷിന്റെ ഓര്‍മ്മയ്ക്കായി വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കി സുഹൃത്തുക്കള്‍
  • ബ്ലാക്ക്ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
  • യുക്മ നഴ്‌സസ് ഫോറം 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും മെയ് 9ന്; നഴ്‌സുമാര്‍ക്കായി റീല്‍ മത്സരവും
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ 2026 ലെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു
  • ആവേശം വിതറി ലിവര്‍പൂള്‍; ലിമയുടെ രജതജുബിലി ആഘോഷം 'പ്രയാണം @ 25' അവിസ്മരണീയമായി
  • മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന് നവനേതൃത്വം; ശ്രീജിത്ത് കുറുവന്‍കാട്ടില്‍ പ്രസിഡന്റ് , പ്രവീണ്‍ രാമകൃഷ്ണന്‍ സെക്രട്ടറി
  • നാഗമണ്ഡല നാടകം എ ഐ സഹായത്താല്‍ സ്റ്റേജില്‍ അവതരിപ്പിച്ച് ശ്രദ്ദേയമായി കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി
  • ടോണ്ടന്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേര്‍ന്ന് വിവേകാനന്ദ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു
  • അശോക് കുമാറിന്റെ മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ; ക്രോയ്ഡോണ്‍ മേയറും സിവിക് മേയറും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions