സിനിമ

ഹോട്ടല്‍ മുറിയില്‍ ഗ്രൂപ്പ് സെക്‌സിന് നിര്‍ബന്ധിച്ചു, ബാലചന്ദ്ര മേനോനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി

ബാലചന്ദ്ര മേനോന്‍ തന്നെ ഗ്രൂപ്പ് സെക്‌സിന് നിര്‍ബന്ധിച്ചതായി ലൈഗികാതിക്രമ പരാതി നല്‍കിയ നടി. പ്രത്യേക അന്വേഷണസംഘത്തിനാണ് ആലുവ സ്വദേശിനിയായ നടി പരാതി നല്‍കിയത്. ദുബായില്‍ ജോലി ചെയ്തിരുന്ന തന്നെ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് നടി പരാതിയില്‍ പറയുന്നത്.

2007 ല്‍ 'ദേ ഇങ്ങോട്ട് നോക്ക്യേ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം നടന്നത്. അമ്മയ്ക്കൊപ്പമാണ് ലൊക്കേഷനില്‍ എത്തിയത്. തിരുവനന്തപുരത്ത് എത്തി സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഹോട്ടലില്‍ തങ്ങി. അന്ന് ബാലചന്ദ്ര മേനോന്റെ ജന്മദിന പാര്‍ട്ടിയായിരുന്നു. ഇതിന് ശേഷം കഥ പറയാന്‍ മുറിയിലേക്ക് വിളിച്ചു.

മുറിയില്‍ എത്തുമ്പോള്‍ ഒരു പെണ്‍കുട്ടിയെ അദ്ദേഹം വിവസ്ത്രയാക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഇതോടെ താന്‍ ദേഷ്യപ്പെട്ട് തന്റെ മുറിയിലേക്ക് പോയി. പിറ്റേന്ന് രാത്രിയും ബാലചന്ദ്ര മേനോന്‍ മുറിയിലേക്ക് വിളിച്ചു. ചെല്ലുമ്പോള്‍ വിവസ്ത്രമാക്കിയ നിലയില്‍ മൂന്ന് സ്ത്രീകളും മറ്റു പുരുഷന്മാരും ഉണ്ടായിരുന്നു. അവിടെ വച്ച് ലൈംഗികാതിക്രമത്തിന് ശ്രമമുണ്ടായി.

പിറ്റേന്ന് മുറിയിലെത്തിയ ബാലചന്ദ്ര മേനോന്‍ കടന്നു പിടിക്കാന്‍ ശ്രമിച്ചു. ഗ്രൂപ്പ് സെക്‌സിന് നിര്‍ബന്ധിച്ചു. ഒരു വിധത്തിലാണ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത് എന്നു പരാതിയില്‍ പറയുന്നു. ഇതേ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജയസൂര്യക്കെതിരെയും ഇവര്‍ പരാതി നല്‍കിയിരുന്നു.

പുറത്ത് പറഞ്ഞാല്‍ ചിത്രീകരിച്ച സിനിമാ രംഗങ്ങള്‍ ഒഴിവാക്കുമെന്നും ഭീഷണിപ്പെടുത്തി. ഭയന്നാണ് പരാതി നല്‍കാന്‍ ഇതുവരെ തയ്യാറാകാതിരുന്നത് എന്നാണ് നടി പരാതിയില്‍ പറയുന്നത്. അതേസമയം, മുകേഷ്, ജയസൂര്യ എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയ നടിയാണ് ഇപ്പോള്‍ ബാലചന്ദ്ര മേനോനെതിരെയും പരാതി നല്‍കിയിരിക്കുന്നത്.

  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  • ഹണി റോസിന്റെ 'റേച്ചല്‍' വരാന്‍ വൈകും, പുതിയ റിലീസ് തിയതി പുറത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions