വിദേശം

'അമേരിക്ക പേപ്പട്ടി, ഇസ്രയേല്‍ രക്തരക്ഷസ്'; മുസ്‌ലിം രാജ്യങ്ങളുടെ ഐക്യം ആഹ്വാനം ചെയ്ത് ഇറാന്‍ പരമോന്നത നേതാവ്

അമേരിക്കക്കും ഇസ്രയേലിനുമെതിരെ ആഞ്ഞടിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി. അമേരിക്ക 'പേപ്പട്ടി'യെന്നും ഇസ്രയേല്‍ രക്തരക്ഷസെന്നും ഖമനയി പറഞ്ഞു. ഇസ്രയേലിനെതിരായ മിസൈല്‍ ആക്രമണം പൊതുസേവനമെന്നും ഖമനയി കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്‌ച പ്രാര്‍ഥനയ്ക്ക് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ഖമനയി.

5 വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയത്. ഇറാന്‍ ഇസ്രയേലിനെതിരെ നടത്തിയ മിസൈലാക്രമണം പരിമിതമാണെന്നും ശത്രുവിന്റെ ലക്ഷ്യം മുസ്‌ലിം രാജ്യങ്ങള്‍ തിരിച്ചറിയണമെന്നും പ്രഭാഷണത്തില്‍ ഖമനയി പറഞ്ഞു. അതേസമയം മുസ്‌ലിം രാജ്യങ്ങളോട് ഒന്നിച്ച് നില്‍ക്കാനും ഖമനയി ആവശ്യപ്പെട്ടു

ടെഹ്റാനിലെ പള്ളിയിലാണ് ഖമനയി ജനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഇതിന് മുന്‍പ് റവല്യൂഷണറി ഗാര്‍ഡ്സ് കമ്മാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാഖിലെ യുഎസ് സൈനിക കേന്ദ്രം ആക്രമിച്ചതിന് പിന്നാലെയാണ് 2020 ജനുവരിയില്‍ ഖമനയി വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്തിയത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions