ചരമം

മകളെ കാണാന്‍ യുകെയിലെത്തിയ അമ്മ ഹൃദയാഘാതം മൂലം മരിച്ചു

യുകെയിലുള്ള മകളോടൊപ്പം ഏതാനും നാള്‍ ചിലവിടാന്‍ എത്തിയ കോട്ടയം മുക്കൂട്ടുതറ സ്വദേശിയായ സിസിലി മാത്യു(75) ഹൃദയാഘാതം മൂലം അന്തരിച്ചു. നോര്‍ത്ത് ലിങ്കണ്‍ഷെയറിലെ ഗ്രിംബിസിയില്‍ താമസിക്കുന്ന മലയാളി നഴ്സ് ജെസി മാത്യുവിന്റെ മാതാവാണ്.

കഴിഞ്ഞ ദിവസം ടൗണ്‍ സെന്ററില്‍ ഷോപ്പിംഗിനു പോയ സമയത്താണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക ആയിരുന്നു. എന്നാല്‍ ചികിത്സയില്‍ ഇരിക്കവേ മരണത്തിനു കീഴടങ്ങുക ആയിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ പ്രാദേശിക മലയാളി സമൂഹം ശ്രമം തുടങ്ങിയിട്ടുണ്ട്.

മുക്കൂട്ടുതറ വട്ടോടിയില്‍ പരേതനായ മാത്യുവിന്റെ ഭാര്യയാണ് സിസിലി. ജെസി മാത്യുവിന് പുറമെ സിസ്റ്റര്‍ ഷേര്‍ളി മാത്യു, സന്തോഷ് മാത്യു, ബോസ് മാത്യു എന്നിവരാണ് മറ്റു മക്കള്‍. പരേത മുക്കൂട്ടുതറ ക്രിസ്തുരാജ ഇടവക അംഗമാണ്.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions