കൃതി ഷെട്ടിയുടെ നായകനായി തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടന്‍ പ്രണവ് മോഹന്‍ലാല്‍. ജനതാ ഗാരേജ്, ദേവര എന്നീ സിനിമകള്‍ ഒരുക്കിയ കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ പ്രണവ് നായകനായി എത്തും. ‘കില്‍’ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രാഘവ് ജുയലും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഒരു റൊമാന്റിക് ആക്ഷന്‍ ഴോണറില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ഹരീഷ് കല്യാണ്‍, നിത്യ മേനോന്‍, കാവ്യ ഥാപ്പര്‍, നവീന്‍ പോളി ഷെട്ടി, കാശ്മീരാ, ചേതന്‍ കുമാര്‍ തുടങ്ങി നിരവധി താരങ്ങളും വേഷമിടുന്നുണ്ട്. എന്നാല്‍ സിനിമയിലെ കാസ്റ്റിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് തെലുങ്ക് മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് ആകും സിനിമ നിര്‍മ്മിക്കുന്നത്. അതേസമയം, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന ചിത്രത്തിലാണ് പ്രണവ് അവസാനമായി അഭിനയിച്ചത്.