ചരമം

പാലായില്‍ ദമ്പതികള്‍ വീട്ടില്‍ മരിച്ചനിലയില്‍; ഭാര്യയെ കൊന്നശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചതെന്ന് നിഗമനം

പാലാ :കടനാട് കാവുംകണ്ടത്തു ദമ്പതികളെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാവുംകണ്ടം കണംകൊമ്പില്‍ റോയി (60), ഭാര്യ ജാന്‍സി (55) എന്നിവരാണു മരിച്ചത്. ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.

റോയിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലും ജാന്‍സിയെ വീടിനുള്ളില്‍ നിലത്തു കമിഴ്ന്നുകിടക്കുന്ന നിലയിലുമാണു കണ്ടെത്തിയത്. ഇവരുടെ ഏക മകന്‍ (9 വയസ്) സ്‌കൂളിലായിരുന്നു. 3–ാം ക്ലാസ് വിദ്യാര്‍ഥിയാണ്. വിവാഹം കഴിഞ്ഞ് 28 വര്‍ഷത്തിനു ശേഷമാണ് ദമ്പതികള്‍ക്കു മകന്‍ പിറന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് ആണു സംഭവം പുറത്തറിഞ്ഞത്. സാമ്പത്തിക പ്രശ്‌നങ്ങളെച്ചൊല്ലി ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഡിവൈഎസ്പി കെ.സദന്‍, മേലുകാവ് എസ്എച്ച്ഒ എം.ഡി.അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. തൊടുപുഴയിലുള്ള സഹോദരനെ വിളിച്ചു പറഞ്ഞശേഷമാണു റോയി ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു.

ജാന്‍സി മീനച്ചില്‍ കാരിക്കൊമ്പില്‍ കുടുംബാംഗമാണ്. സംസ്കാരം ഇന്നു 4.30നു കടനാട് സെന്റ് അഗസ്റ്റിന്‍സ് ഫൊറോനാ പള്ളിയില്‍.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions