ബിസിനസ്‌

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കില്‍ കുറവ് വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഓരോ അവലോകന യോഗത്തിലും പലിശ നിരക്കില്‍ മാറ്റം വരുത്തുമോയെന്ന പ്രതീക്ഷയിലാണ് ഏവരും. ഇത്തവണത്തെ അവലോകന യോഗത്തില്‍ പലിശനിരക്കില്‍ നേരിയ കുറവുണ്ടാകുമെന്നാണ് സൂചന. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് അഞ്ചു ശതമാനത്തില്‍ നിന്ന് 4.75 ശതമാനമായി കുറക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.

പണപ്പെരുപ്പം ആഗസ്തിലെ 2.2 ശതമാനത്തില്‍ നിന്ന് സെപ്തംബറില്‍ 1.7 ശതമാനമായി കുറഞ്ഞിരുന്നു. പലിശ നിരക്കു കുറയ്ക്കുന്നതിന് അനുകൂലമാണ് പല സാഹചര്യവും

സാധനങ്ങളുടെ വിലയില്‍ മൂന്നു വര്‍ഷത്തിലേറെയായി ഉണ്ടായിരിക്കുന്ന കുറവാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യത്തിന്റെ കണക്ക് പ്രകാരം 2023 ഒക്ടോബര്‍ മാസവുമായി താരതമ്യപ്പെടുത്തിയാല്‍ ഈ മാസം ഭക്ഷ ഉല്‍പ്പന്ന വിലയില്‍ 0.8 ശതമാനം കുറവുണ്ടായി.

ഉല്‍പ്പന്നങ്ങളുടെ വില ഒരു വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച് 2.1 ശതമാനം കുറഞ്ഞു. വിലകള്‍ കുറഞ്ഞെങ്കിലും സാധനങ്ങള്‍ മേടിക്കുന്നതിലും കുറവുണ്ട്. ജനം ചെലവ് നിയന്ത്രിക്കുന്നതാണ് കാരണം.

എന്നാല്‍ സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം തീരുമാനത്തെ സ്വാധീനിക്കുമോ എന്ന സംശയം പങ്കുവയ്ക്കുകയാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍. ഏതായാലും ജനം കാത്തിരിപ്പിലാണ് പലിശ നിരക്ക് കുറയ്ക്കുന്നതിനായി.

  • പണപ്പെരുപ്പം 3.1%; മിഡില്‍ ഈസ്റ്റ് യുദ്ധം യുകെ എനര്‍ജി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും
  • ഉയരുന്ന പണപ്പെരുപ്പം, പലിശ നിരക്കുകള്‍ സമ്മര്‍ദത്തില്‍
  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions