അസോസിയേഷന്‍

വിദ്യാഭ്യാസം ഗ്രാമര്‍ സ്കൂളുകള്‍ മുതല്‍ ഉന്നത പഠനം വരെ, വെബിനാര്‍ നവംബര്‍ 9 ന്

ലണ്ടന്‍: ബ്രിട്ടനിലെ വിദ്യാഭ്യാസ സമ്പ്രദായം, പ്രത്യേകിച്ച് ഗ്രാമര്‍ സ്കൂളുകളിലെ പഠനം, പ്രവേശനം, പരീക്ഷകള്‍ എന്നിവയെക്കുറിച്ച് വിശദമായ വെബിനാര്‍ നവംബര്‍ 9 ന് രാവിലെ 9 മണിക്ക് നടക്കും. യുക്മയും ട്യൂട്ടേഴ്സ് വാലിയും ചേര്‍ന്നാണ് ഈ വെബിനാര്‍ സംഘടിപ്പിക്കുന്നത്.

സോജന്‍ ജോസഫ് എം.പി വെബിനാര്‍ ഉദ്ഘാടനം ചെയ്യും. യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ സ്വാഗത പ്രസംഗം നടത്തും. ദീര്‍ഘകാലമായി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ലൂക്ക് ഹിഗ്ഗിന്‍സ്, ലിന്‍ഡ്സി റൈറ്റ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ബ്രിട്ടീഷ് വിദ്യാഭ്യാസ സമ്പ്രദായം, ഗ്രാമര്‍ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍, ഉന്നത പഠനം, പ്രവേശന പരീക്ഷകള്‍ എന്നിവയാണ് പ്രധാന വിഷയങ്ങള്‍.

പങ്കെടുക്കാന്‍: താഴെ പറയുന്ന ലിങ്കില്‍ റജിസ്റ്റര്‍ ചെയ്യുക: https://www.tutorsvalley.com/events/11-plus-grammar-school-awareness-webinar

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions