ബിസിനസ്‌

പ്രതീക്ഷകള്‍ തകിടം മറിച്ചു ഒക്ടോബറില്‍ പണപ്പെരുപ്പം 2.3 ശതമാനത്തില്‍

മോര്‍ട്ട്‌ഗേജ് നിരക്ക് കുറയുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി ഒക്ടോബറില്‍ പണപ്പെരുപ്പം 2.3 ശതമാനത്തിലേക്ക് കുതിച്ചു. ബജറ്റ് പ്രഖ്യാപനങ്ങള്‍ ബ്രിട്ടനിലെ മോര്‍ട്ട്‌ഗേജ് ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുകയാണ്. എനര്‍ജി നിരക്കുകളിലെ വര്‍ദ്ധനവാണ് പണപ്പെരുപ്പം കൂടാനുള്ള പ്രധാന കാരണം. സെപ്റ്റംബറില്‍ മൂന്ന് വര്‍ഷത്തെ കുറഞ്ഞ നിരക്കായ 1.7 ശതമാനത്തിലേക്ക് താഴ്ന്ന ശേഷമാണ് ഈ തിരിച്ചുകയറ്റം.

പണപ്പെരുപ്പം 2.2 ശതമാനം വരെ എത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നു. എന്നാല്‍ ഈ പ്രതീക്ഷയും കടന്നാണ് നിരക്ക് നിന്നത്. ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന എനര്‍ജി പ്രൈസ് ക്യാപ്പിലെ 9.5% വര്‍ദ്ധനവാണ് ഇതില്‍ പ്രധാന സംഭാവന നല്‍കിയത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗ്യാസിനും, വൈദ്യുതിക്കും ചെലവേറിയതാണ് പണപ്പെരുപ്പം ഉയരാന്‍ ഇടയാക്കിയതെന്ന് ഒഎന്‍എസ് വ്യക്തമാക്കി. ഇതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്ന 2 ശതമാനത്തിന് മുകളിലേക്ക് പണപ്പെരുപ്പം തിരിച്ചെത്തി. ഇതോടെ ഡിസംബറില്‍ വീണ്ടുമൊരു ബേസ് റേറ്റ് കുറയ്ക്കലിന് കേന്ദ്രബാങ്ക് മടിക്കും.

ഡിസംബറില്‍ ബേസ് റേറ്റ് 4.5 ശതമാനമായി കുറയ്ക്കുമെന്നായിരുന്നു വിപണിയുടെ പ്രതീക്ഷ. എന്നാല്‍ ഒക്ടോബറിലെ പണപ്പെരുപ്പ നിരക്ക് പുറത്തായതോടെ ആ പ്രതീക്ഷ കുറഞ്ഞു. ഈ മാസം ആദ്യം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ 4.75 ശതമാനമാക്കിയിരുന്നു. ബജറ്റില്‍ ചാന്‍സലര്‍ മിനിമം വേജ്, നാഷണല്‍ ഇന്‍ഷുറന്‍സ് എന്നിവ വര്‍ദ്ധിപ്പിച്ചത് പണപ്പെരുപ്പത്തില്‍ സമ്മര്‍ദമേറ്റുമെന്ന് ആശങ്കയുണ്ടായിരുന്നു.

  • പണപ്പെരുപ്പം 3.1%; മിഡില്‍ ഈസ്റ്റ് യുദ്ധം യുകെ എനര്‍ജി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും
  • ഉയരുന്ന പണപ്പെരുപ്പം, പലിശ നിരക്കുകള്‍ സമ്മര്‍ദത്തില്‍
  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions