വിദേശം

അമിത ചൂഷണം: പ്രമുഖ ബജറ്റ് എയര്‍ലൈനുകള്‍ക്ക് 179 മില്യണ്‍ യൂറോ പിഴ

യാത്രക്കാരെ അമിതമായി ചൂഷണം ചെയ്യുന്ന വിമാന കമ്പനികളുടെ കഴുത്തറപ്പന്‍ നയങ്ങള്‍ക്കെതിരെ സ്പെയിനിലെ കണ്‍സ്യൂമര്‍ റൈറ്റ് മിനിസ്ട്രി രംഗത്ത് വന്നു. ബജറ്റ് എയര്‍ലൈനുകള്‍ ഹാന്‍ഡ് ലഗേജിന് അധികനിരക്ക് ഈടാക്കുന്നതിന് റയാന്‍ എയര്‍ , വ്യൂലിംഗ് എന്നിവ ഉള്‍പ്പെടെയുള്ള ബജറ്റ് എയര്‍ലൈനുകള്‍ക്ക് മൊത്തം 179 മില്യണ്‍ പൗണ്ട് പിഴയാണ് ചുമത്തിയത്. ക്യാബിന്‍ ബാഗുകള്‍ വലിപ്പം കൂടി തുടങ്ങിയ നിരവധി കാരണങ്ങള്‍ പറഞ്ഞ് യാത്രക്കാരെ പിഴിഞ്ഞിരുന്ന എയര്‍ലൈന്‍ കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാണ് കണ്‍സ്യൂമര്‍ റൈറ്റ് മിനിസ്ട്രിയുടെ നടപടി.

മെയ് മാസത്തില്‍ അഞ്ച് എയര്‍ലൈനുകള്‍ക്കാണ് 150 മില്യണ്‍ യൂറോ പിഴ ചുമത്തിയത്. അന്ന് പിഴ ചുമത്തിയ കാര്യം മന്ത്രാലയം സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവരുടെ അപ്പീലുകള്‍ നിരസിച്ചതോടെയാണ് വാര്‍ത്ത പുറത്തുവന്നത്. റയാന്‍എയറിന് 108 മില്യണ്‍ യൂറോയും ഐഎജിയുടെ ലോ-കോസ്റ്റ് യൂണിറ്റ് വ്യൂലിംഗിന് 39 മില്യണ്‍ യൂറോയും ഈസിജെറ്റിന് 29 മില്യണ്‍ യൂറോയും ലോ കോസ്റ്റ് സ്പാനിഷ് വിമാനക്കമ്പനിയായ വോലോട്ടിയയ്ക്ക് 1.2 മില്യണും പിഴ ചുമത്തി.


വലിയ ക്യാബിന്‍ ലഗേജുകള്‍ക്ക് അധിക പണം ആവശ്യപ്പെടുന്നതും യാത്രക്കാര്‍ക്ക് സമീപമായി ആശ്രിതരായ കുട്ടികള്‍ക്കും മറ്റുള്ളവര്‍ക്കും സീറ്റ് റിസര്‍വ് ചെയ്യുന്നതിനുമായി അധികം പണം ഈടാക്കുന്നത് അവസാനിപ്പിക്കാന്‍ വിമാന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിഴയ്ക്കെതിരെ അപ്പീല്‍ പോകാന്‍ വിമാന കമ്പനികള്‍ക്ക് സാവകാശമുണ്ട്. എന്നാല്‍ അപ്പീല്‍ തള്ളുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് ഭീമമായ നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യതയാണ് വിമാന കമ്പനികള്‍ നേരിടാന്‍ പോകുന്നത്.

സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ആറ് വര്‍ഷമായി തങ്ങള്‍ പ്രചാരണം നടത്തുകയാണെന്ന് പ്രാരംഭ പരാതി നല്‍കിയ ഉപഭോക്തൃ അവകാശ ഗ്രൂപ്പുകളിലൊന്നായ ഫാകുവ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു . വിമാനക്കമ്പനികള്‍ക്കെതിരെ നിയമപരമായ കേസിന് തയ്യാറെടുക്കുകയാണെന്ന് അവര്‍ പറഞ്ഞു. യാത്ര ചെയ്ത സമയം മുതല്‍ 5 വര്‍ഷത്തേയ്ക്ക് വിമാനയാത്രക്കാര്‍ ഇങ്ങനെയുള്ള കേസുകളില്‍ റീഫണ്ടിനായി അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. വക്കീലില്ലാതെ തന്നെ നേരിട്ട് പരാതി നല്‍കിയാല്‍ മതിയാകും.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions