വിദേശം

വിമതര്‍ സിറിയ പിടിച്ചെടുത്തു; പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് റഷ്യയില്‍ അഭയം തേടി

ആഭ്യന്തര കലാപം തുടരുന്ന സിറിയയില്‍ തലസ്ഥാനമായ ഡമസ്‌കസ് വളഞ്ഞെന്ന് വിമതസേന അറിയിച്ചതിന് പിന്നാലെ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് കുടുംബവുമായി മോസ്‌കോയില്‍ അഭയം തേടി. ബഷാര്‍ അല്‍ അസദിന്റെ 24 വര്‍ഷത്തെ ഭരണത്തിന് അവസാനമായെന്ന് സിറിയയുടെ സൈനിക കമാന്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ഡമാസ്‌കസിലേക്ക് വിമതസേന പ്രവേശിച്ചെന്ന വാര്‍ത്തകള്‍ക്കുപിന്നാലെ വിമാനത്തില്‍ അജ്ഞാതമായ സ്ഥലത്തേക്ക് പ്രസിഡന്റ് യാത്ര തിരിച്ചുവെന്നായിരുന്നു ആദ്യ വിവരം.

ഡമസ്‌കസിന്റെ സമീപത്തെ ഓരോ ഗ്രാമങ്ങളും നഗരങ്ങളും വിമതസേന പിടിച്ചെടുക്കുന്നതായാണ് യു.എസ് വക്താവിനെ ഉദ്ധരിച്ച് ബിസിസി വ്യക്തമാക്കി. പുതിയ ഭരണസംവിധാനം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് വിമതസേന വ്യക്തമാക്കി.

സര്‍ക്കാര്‍ സൈനികര്‍ അല്‍ ഖൈം അതിര്‍ത്തി വഴി ഇറാഖിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത് സ്ഥിരീകരിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഏകദേശം 2000 സര്‍ക്കാര്‍ സൈനികര്‍ ഇറാഖ് അതിര്‍ത്തി കടന്നതായി അല്‍ ഖൈം മേയര്‍ അറിയിച്ചത്.

ആഭ്യന്തര കലാപത്തില്‍ കഴിഞ്ഞ 13 വര്‍ഷത്തിനിടെ അഞ്ച് ലക്ഷം പേരാണ് സിറിയയില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ 50 വര്‍ഷമായി പ്രസിഡന്റ് അസദിന്റെ കുടുംബമാണ് സിറിയയില്‍ ഭരണം നടത്തുന്നത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions