ബിസിനസ്‌

തിരുവനന്തപുരത്തെ ഭീമയില്‍ ഒരു ദിവസം വിറ്റത് 200 കോടിയുടെ സ്വര്‍ണം; ഗിന്നസ് ലോക റെക്കോര്‍ഡ്



തിരുവനന്തപുരം ജില്ലയില്‍നിന്ന് മാത്രം 200 കോടിയോളം രൂപയുടെ സ്വര്‍ണ്ണ വ്യാപാരം നടത്തി, ഗിന്നസ് ലോക റെക്കോഡിന് അര്‍ഹമായി ഭീമ. ജില്ലയിലെ മൂന്ന് ഷോറൂമുകളില്‍നിന്ന് ഒറ്റ ദിവസം കൊണ്ട് 250 കിലോ സ്വര്‍ണവും 400 കാരറ്റ് വജ്രവും എം.ജി.റോഡ് ഷോറൂമില്‍നിന്ന് 160 കിലോ സ്വര്‍ണവും 320 കാരറ്റ് ഡയമണ്ട് വില്പനയും നടത്തി. സ്വര്‍ണ്ണത്തില്‍ മാറുന്ന കാലത്തിനോട് പൊരുത്തപ്പെടേണ്ടതിന്റെ പ്രാധാന്യമാണിതെന്ന് ഭീമ ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദന്‍ പറഞ്ഞു.
ഈ നാഴികക്കല്ലിലെത്തുന്നത് ഞങ്ങള്‍ക്ക് അഭിമാനത്തിന്റെയും നന്ദിയുടെയും നിമിഷമാണെന്ന് എം.ഡി. സുഹാസ് എംഎസും വ്യക്തമാക്കി. ഒരു ദിവസം ഇത്രയും കച്ചവടം ഒരു സ്വര്‍ണ്ണക്കടയില്‍ നടക്കുന്നത് ആദ്യമായാണ്.

അതേസമയം, സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും മുന്നേറ്റമാണ് നടക്കുന്നത്. പവന് 640 രൂപ വര്‍ധിച്ച് 58,280 രൂപയായി. ഗ്രാമിന് 80 രൂപ കൂടി 7,285 രൂപയിലെത്തി. മൂന്നുദിവസംകൊണ്ട് പവന് 1,360 രൂപയും ഗ്രാമിന് 170 രൂപയും കൂടി.

നവംബര്‍ പത്തിനുശേഷം സ്വര്‍ണ വില ആദ്യമായാണ് 58,000 രൂപയ്ക്കു മുകളിലേക്ക് എത്തുന്നത്. യു.എസില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തോടെ കുറഞ്ഞുതുടങ്ങിയ സ്വര്‍ണ വില നവംബര്‍ 14-ന് 55,480 രൂപയിലേക്ക് താഴ്ന്നിരുന്നു. പിന്നീട് അന്താരാഷ്ട്ര സാഹചര്യങ്ങള്‍ക്ക് ആനുപാതികമായി വിലയില്‍ ചാഞ്ചാട്ടം തുടരുന്നതാണ് കണ്ടത്.

ആറുമാസത്തെ ഇടവേളയ്ക്കുശേഷം ചൈനീസ് കേന്ദ്രബാങ്ക് സ്വര്‍ണം വാങ്ങിത്തുടങ്ങിയതും സിറിയയിലെ ഭരണമാറ്റവും സ്വര്‍ണ വിലയെ സ്വാധീനിച്ചു. ഇതോടൊപ്പം യു.എസ്. ട്രഷറി ബോണ്ടില്‍നിന്നുള്ള ആദായം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് ഉയര്‍ത്തി. ഇത് അന്താരാഷ്ട്ര സ്വര്‍ണ വിലയിലുണ്ടാക്കിയ മുന്നേറ്റമാണ് ആഭ്യന്തര വിലയിലും പ്രതിഫലിച്ചത്. ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 2,692 ഡോളറിനു മുകളിലേക്ക് വില ഉയര്‍ന്നിട്ടുണ്ട്.

  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions