വിദേശം

അധികാരത്തിലേറാനിരിക്കേ പുതിയ മേക്ക് ഓവര്‍ പരീക്ഷിച്ചു ഡൊണാള്‍ഡ് ട്രംപ്

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറാനിരിക്കേ പുതിയ മേക്ക് ഓവറില്‍. ട്രംപിന്റെ മേക്കോവര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. സൈഡിലേക്ക് ഒതുക്കിനിര്‍ത്തിയിട്ടുള്ള പഴയ ഹെയര്‍സ്‌റ്റൈല്‍ മാറ്റിയ ട്രംപ്, ഇപ്പോള്‍ തലമുടി നേരെ പിന്നിലേക്ക് വെച്ചുകൊണ്ടുള്ള ഹെയര്‍സ്‌റ്റൈലിലാണ് പ്രത്യക്ഷപ്പെടുന്നത്.

ഫ്‌ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ, ട്രംപ് ഇന്റര്‍നാഷണല്‍ ഗോള്‍ഡ് ക്ലബ് എന്ന തന്റെ പ്രോപ്പര്‍ട്ടിയില്‍വെച്ചാണ് ട്രംപ് പുതിയ ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്. വെള്ള ഷര്‍ട്ടും ഇന്‍സൈഡ് ചെയ്ത പാന്റ്‌സുമായി വരുന്ന ട്രംപ് തന്നെ കാണാന്‍ വേണ്ടി കാത്തുനില്‍ന്നവരെ അഭിസംബോധന ചെയ്ത ശേഷമാണ് മടങ്ങുന്നത്. ഈ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് ട്രംപിന്റെ പുതിയ ഹെയര്‍സ്‌റ്റൈലിനെച്ചൊല്ലിയുമുള്ള ചര്‍ച്ചകളും വ്യാപകമായത്. മുടി സൈഡിലേക്ക് ഒതുക്കിയുള്ള പഴയ ട്രംപിനെ കണ്ടുപരിചയിച്ച ഒരാള്‍ക്ക് പെട്ടെന്ന് ഈ പുതിയ ഹെയര്‍സ്‌റ്റൈല്‍ ഇഷ്ടപ്പെടണമെന്നില്ല. പഴയ സ്‌റ്റൈലില്‍ മുടി കുറച്ച് ചെമ്പിച്ച രീതിയിലായിരുന്നു നമുക്ക് ട്രംപിനെ കാണാന്‍ സാധിക്കും. എന്നാല്‍ പുതിയ സ്‌റ്റൈലില്‍ മുഴുവനായും വെള്ള മുടിയുള്ള ട്രംപിനെയാണ് കാണാനാകുക.

അമേരിക്കന്‍ പ്രസിഡന്റ് കസേരയിലേക്കുള്ള രണ്ടാം വരവില്‍ പുതിയ ഇമേജ് സൃഷ്ടിക്കുകയാണ് ട്രംപിന്റെ ലക്ഷ്യമെന്ന് ചുരുക്കം. ആദ്യ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി ജനപ്രതിനിധി സഭയിലും സെനറ്റിലും ഭൂരിപക്ഷം നേടിയാണ് ട്രംപിന്റെ രണ്ടാംവരവ്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions