സിറിയയില്‍ നിന്ന് വിമത സേനയെ ഭയന്ന് രാജ്യം വിട്ട പ്രസിഡന്റ് അസദിന്റെ ഭാര്യ അസ്മ വിവാഹമോചനത്തിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. മോസ്‌കോയിലെ ജീവിതത്തില്‍ അസംതൃപ്തമായ അസ്മ യുകെയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മോസ്‌കോ വിടാനായി അസ്മ റഷ്യന്‍ കോടതിയെ സമീപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹര്‍ജി റഷ്യന്‍ അധികൃതരുടെ പരിഗണനയിലാണ്.
വിമതരുടെ മുന്നേറ്റത്തെ തുടര്‍ന്ന് സിറിയയില്‍ നിന്ന് രക്ഷപ്പെട്ട ബശാറുല്‍ അസദും കുടുംബവും മോസ്‌കോയിലാണ് അഭയം തേടിയത്.
75ല്‍ സിറിയന്‍ ദമ്പതികളുടെ മകളായി ലണ്ടനിലാണ് അസ്മ ജനിച്ചത്. ബ്രിട്ടീഷ് , സിറിയന്‍ ഇരട്ട പൗരത്വമുണ്ട് ഇവര്‍ക്ക്. ലണ്ടനിലെ കിങ്‌സ് കോളജില്‍ നിന്നാണ് അസ്മ കമ്പ്യൂട്ടര്‍ സയന്‍സിലും ഫ്രഞ്ച് ലിറ്ററേച്ചറിലും ബിരുദം നേടിയത്. ശേഷമാണ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ ജോലി ആരംഭിച്ചത്. 2000 ഡിസംബറിലായിരുന്നു അസ്മയുടേയും അസദിന്റെയും വിവാഹം. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്.
പ്രക്ഷോഭം തുടങ്ങി വൈകാതെ ഇവര്‍ സിറിയ വിടാന്‍ ആഗ്രഹിച്ചിരുന്നു. സിറിയയില്‍ 50 വര്‍ഷം നീണ്ട അസദ് കുടുംബത്തിന്റെ അധികാര വാഴ്ച അവസാനിച്ചിരിക്കുകയാണ്. തീരുമാനത്തില്‍ യുകെയുടെയും റഷ്യയുടേയും നിലപാടുകള്‍ നിര്‍ണ്ണായകമാണ്.