Don't Miss

വിവരാവകാശ നിയമം, തൊഴിലുറപ്പ്, ഭക്ഷ്യസുരക്ഷ... ; മന്‍മോഹന്‍ എന്ന നിശബ്ദനായ പരിഷ്കാരി

ന്യൂഡല്‍ഹി: സുശക്തമായ ഇന്ത്യ എന്ന് പറയാന്‍ രാജ്യത്തെ പ്രാപ്തനാക്കിയ വ്യക്തി, നിശബ്ദനായ പരിഷ്കാരി, ഭാവിയിയെ മുന്നില്‍ക്കണ്ട് പ്രവര്‍ത്തിച്ച ഭരണാധികാരി... മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് വിശേഷങ്ങണങ്ങള്‍ ഏറെയാണ്. വിവരാവകാശ നിയമം, ലോക്പാല്‍, ലോകായുക്ത ആക്ട്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യ സുരക്ഷാ നിയമം തുടങ്ങി രാജ്യത്തെ പൗരന്മാര്‍ക്ക് ഗുണകരമാകുന്ന അനേകം കാര്യങ്ങളാണ് മന്‍മോഹന്‍ സിംഗിന്റെ കാലത്ത് നടപ്പിലായത്.

പൊതുരംഗത്തെ സുതാര്യമാക്കുന്ന വിവരാവകാശ നിയമം വന്നതോടെ സര്‍ക്കാരിന്റെയോ അഥവാ സര്‍ക്കാര്‍ സംവിധാനങ്ങളോ സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെയ്ക്കാന്‍ അധികാരികള്‍ക്ക് നിര്‍വാഹമില്ലാതായി. സര്‍ക്കാര്‍ സംവിധാനങ്ങളെയും ഉത്തരവാദിത്വപ്പെട്ടവരെയും ചോദ്യമുനയില്‍ നിര്‍ത്താനും നടപടികള്‍ വേഗത്തിലാക്കാനും സാധാരണക്കാര്‍ക്ക് അവകാശം നല്‍കിയ നിയമമായിരുന്നു ഇത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായിരുന്നു മറ്റൊന്ന്.

ഈ പദ്ധതിയിലൂടെ വൈദഗ്ദ്ധ്യമില്ലാത്തവര്‍ക്കും തൊഴില്‍ കിട്ടുന്ന പദ്ധതി ഉണ്ടായതും മന്‍മോഹന്‍ സിംഗിന്റെ കാലത്തായിരുന്നു. രാജ്യത്ത് എല്ലാവര്‍ക്കും സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്ന ഭക്ഷ്യ സുരക്ഷാ നിയമം കൊണ്ടുവന്നതും അദ്ദേഹത്തിന്റെ യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു. ഇതിനെല്ലാം പുറമോണ് ലോക്പാല്‍, ലോകായുക്ത ആക്ട് നിയമങ്ങളും നിലവില്‍ വന്നത്. രാജ്യത്ത് ആറ് മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കി കൊണ്ടുള്ള നിയമം കൊണ്ടുവന്നതും മന്‍മോഹന്‍ സിംഗിന്റെ കാലത്തായിരുന്നു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നാക്ക ജാതിക്കാര്‍ക്കായി 27 ശതമാനം സംവരണം ഉറപ്പാക്കിക്കൊണ്ട് അദ്ദേഹം പ്രവര്‍ത്തിച്ചു. സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളോടും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഐക്യപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. തെരുവ് കച്ചവടക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന നിയമം, ഇന്ത്യന്‍ കമ്പനീസ് ആക്ട്, ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്റ്റും ചട്ടങ്ങളും മുന്നോട്ടുവെച്ചതും അദ്ദേഹമായിരുന്നു.

ഒരിക്കലും തനിക്ക് നേരെ ഉയരുന്ന ചോദ്യങ്ങളോട് മന്‍മോഹന്‍ സിംഗ് മുഖം തിരിച്ചിരുന്നില്ല, ഒളിച്ചോടിയിരുന്നില്ല. പ്രധാനമന്ത്രിയായിരുന്ന പത്ത് വര്‍ഷങ്ങളില്‍ 117 വാര്‍ത്താസമ്മേളനങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. അതില്‍ 72 എണ്ണം വിദേശ സന്ദര്‍ശന വേളകളിലായിരുന്നു. 23 എണ്ണം ആഭ്യന്തര തലത്തിലോ സംസ്ഥാന സന്ദര്‍ശനങ്ങളിലോ ആയിരുന്നെങ്കില്‍ 12 എണ്ണം തിരഞ്ഞെടുപ്പുകളോ രാഷ്ട്രീയ സംഭവങ്ങളോ ബന്ധപ്പെട്ടായിരുന്നു. ഈ വാര്‍ത്താ സമ്മേളനങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, നേരത്തെ പറഞ്ഞുറപ്പിച്ച ചോദ്യങ്ങളെ പാടുള്ളു എന്ന നിബന്ധനയും ഉണ്ടായിരുന്നില്ല.

2014ല്‍ പ്രധാനമന്ത്രി സ്ഥാനത്ത് ഇരുന്നുകൊണ്ട് നടത്തിയ അവസാന വാര്‍ത്താ സമ്മേളനത്തില്‍ മുന്‍കൂട്ടി അറിയിക്കാത്ത 62 ചോദ്യങ്ങള്‍ക്കായിരുന്നു മന്‍മോഹന്‍ സിംഗ് മറുപടി നല്‍കിയത്. നൂറോളം മാധ്യമ പ്രവര്‍ത്തകര്‍ അന്നവിടെ സന്നിഹിതരായിരുന്നു. മന്‍മോഹന്‍ സിംഗിന്റെ അവസാന വാര്‍ത്താ സമ്മേളനം എന്ന നിലയില്‍ മാത്രമായിരുന്നു അന്ന് അതിനെ കണ്ടതെങ്കിലും, ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അവസാന വാര്‍ത്താ സമ്മേളനമായിരുന്നു അതെന്ന തിരിച്ചറിവ് ഇന്ന് മാധ്യമ ലോകത്തിനും ജനങ്ങള്‍ക്കുമുണ്ട്.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions