വിദേശം

ദക്ഷിണ കൊറിയയില്‍ ലാന്റിങിനിടെ വിമാനം കത്തിയമര്‍ന്നു; വിമാനത്തിലെ 179 പേര്‍ക്ക് രക്ഷപ്പെടാനായില്ല

ദക്ഷിണ കൊറിയയില്‍ ലാന്റിങിനിടെ ജെജു എയര്‍ വിമാനത്തെ തീ ഗോളമാക്കിയത് ലാന്‍ഡിങ് ഗിയര്‍ തകരാര്‍. ലാന്റിങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് തീപിടിക്കുകയായിരുന്നു. ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്റിങിനിടെ അപകടത്തില്‍പ്പെട്ടത്. ഇതുവരെ 85 പേരുടെ മരണം സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. രണ്ടു പേര്‍ മാത്രമേ രക്ഷപ്പെട്ടുള്ളൂ എന്നാണ് നിഗമനം. ഇന്ത്യാക്കാര്‍ ആരും വിമാനത്തിലുണ്ടായിരുന്നില്ല.

179 പേര്‍ മരിച്ചുവെന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്ന് രണ്ടുപേരെ ജീവനോടെ പുറത്തെടുത്തു. ബാക്കി എല്ലാവരും കൊല്ലപ്പെട്ടുവെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കൊറിയന്‍ ഹെറാള്‍ഡാണ് മരണം 179 ആയേക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തത്. 175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 09.07-നായിരുന്നു അപകടം. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ട വിമാനം തെക്കുപടിഞ്ഞാറന്‍ തീരദേശ വിമാനത്താവളമായ മുവാനില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം സുരക്ഷാവേലിയില്‍ ഇടിച്ച് കത്തി. വിമാനത്തിലെ 175 യാത്രക്കാരില്‍ 173 പേര്‍ ദക്ഷിണ കൊറിയന്‍ പൗരന്‍മാരും രണ്ടുപേര്‍ തായ്ലന്‍ഡ് സ്വദേശികളുമാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ ലാന്‍ഡിങ്ങിന് പ്രശ്നം സൃഷ്ടിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിന് തകരാര്‍ സംഭവിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദൃശ്യങ്ങള്‍ നല്‍കുന്ന സൂചനകള്‍ വിരല്‍ചൂണ്ടുന്നതും ലാന്‍ഡിങ് ഗിയര്‍ തകരാറിലേക്കാണ്. പക്ഷി ഇടിച്ചാണ് അപകടമെന്ന വിലയിരുത്തലുമുണ്ട്. എന്നാല്‍ ദക്ഷിണ കൊറിയ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. ദക്ഷിണ കൊറിയയുടെ ആകാശ പരിധിയിലേക്ക് കടക്കും വരെ വിമാനത്തില്‍ നിന്നും അപകട സൂചനകള്‍ കിട്ടിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

വിമാനത്തിന്റെ ബ്ലാക് ബോക്‌സിലെ വിവരങ്ങള്‍ അപകട കാരണം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമുള്ള ഒന്നായി മാറും. സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ചിത്രങ്ങളിലും വീഡിയോകളിലും കാണുന്നത് പ്രകാരം വിമാനം ലാന്‍ഡിംഗിനിടെ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. ശക്തമായ പുകയും തീയും ഉയര്‍ന്നതോടെ വിമാനത്തെ അഗ്നി ഗോളം വിഴുങ്ങി. ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു വിമാന ദുരന്തം ലോകത്തെ നടുക്കിയിരുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions