യു.കെ.വാര്‍ത്തകള്‍

സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഇനത്തില്‍ മാറ്റം; മാതാപിതാക്കള്‍ക്ക് തലയില്‍ അമിത ഭാരം


ജീവിത ചെലവ് കൂടുന്നതിനിടെ മാതാപിതാക്കള്‍ക്ക് തലയില്‍ അമിത ഭാരം വരുത്തി സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഉയരും. ജീവിതത്തിലെ മറ്റു ചെലവുകള്‍ക്കൊപ്പം വലിയൊരു തുക കുട്ടികളുടെ വിദ്യാഭ്യാസത്തിനും കണ്ടെത്തേണ്ട അവസ്ഥയിലാണ് പലരും. സര്‍ക്കാരിന്റെ പുതിയ ടാക്‌സ് കൂടി വന്നതോടെയാണ് മാറ്റം. ഇന്നു മുതല്‍ സ്വകാര്യ സ്‌കൂളുകള്‍ക്കുള്ള വാറ്റ് ഇളവുകളും മറ്റ് ബിസിനസ് നിരക്കുകളും ഒഴിവാക്കി. തുടര്‍ന്ന് സ്‌കൂളുകള്‍ തങ്ങള്‍ക്കുണ്ടായ അമിത ഭാരം കുട്ടികളുടെ ഫീസ് കൂട്ടി മാതാപിതാക്കളുടെ തലയിലാക്കിയിരിക്കുകയാണ്.

സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്നവരുടെ മാതാപിതാക്കള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. ഫീസ് ഉയരുന്നതോടെ മറ്റ് സ്‌കൂളിലേക്ക് കുട്ടികളെ മാറ്റാനും മാതാപിതാക്കള്‍ ആലോചിക്കും. സ്വകാര്യ സ്‌കൂളുകള്‍ക്ക് ഈ വര്‍ഷം വാറ്റ് ഏര്‍പ്പെടുത്തിയതോടെ ഈ വര്‍ഷം മാത്രം ബില്യണ്‍ പൗണ്ട് സമാഹരിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. 2024 ഓടെ 1.8 ബില്യണ്‍ പൗണ്ടായി ഇത് ഉയരും. ഇതിലൂടെ കണ്ടെത്തുന്ന തുകയുപയോഗിച്ച് 6500 പുതിയ അധ്യാപകരെ നിയമിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സ്വകാര്യ സ്‌കൂളിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമ്പോഴും സ്‌റ്റേറ്റ് സ്‌കൂളുകളുടെ പുരോഗതിയ്ക്കായി സര്‍ക്കാര്‍ മടി കാണിക്കുകയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഏതായാലും രാജ്യത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് സര്‍ക്കാര്‍ കൊണ്ടുവരുന്ന നികുതി പരിഷ്‌കാരം ജനരോഷം ഉയര്‍ത്തുകയാണ്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions