യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ ഏറ്റവും കൂടുതല്‍ സ്വത്ത് ഇന്ത്യക്കാരുടെ കൈവശം

ലണ്ടന്‍: ഇംഗ്ലണ്ടിലെ ഭൂരിഭാഗം സ്വത്തും ഇന്ന് തദ്ദേശീയരായ ഇംഗ്ലീഷുകാരെക്കാള്‍ കുടുതല്‍ ഇന്ത്യക്കാരുടെ കൈയിലാണെന്നു കണക്കുകള്‍ . ലണ്ടനിലെ വസ്തു ഉടമകളില്‍ ഇന്ന് ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരാണെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള പ്രോപ്പര്‍ട്ടി ഡെവലപ്പറായ ബാരറ്റ് ലണ്ടന്‍ തങ്ങളുടെ എക്‌സ് ഹാന്റിലില്‍ പങ്കുവച്ചു. ഇത് ഇന്ത്യക്കാരും വിദേശികളുമായിട്ടുള്ള നിരവധി പേരുടെ രസകരമായ പ്രതികരണത്തിന് കാരണമായി.

തലമുറകളായി യുകെയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജര്‍, പ്രവാസി ഇന്ത്യക്കാര്‍, വിദേശ നിക്ഷേപകര്‍, വിദ്യാര്‍ത്ഥികള്‍, വര്‍ഷങ്ങളായി വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഇന്ത്യന്‍ കുടുംബങ്ങള്‍ എന്നിവര്‍ പലപ്പോഴായി ലണ്ടനില്‍ സ്വന്തമാക്കിയ സ്വത്തുക്കള്‍ ഇന്ന് തദ്ദേശീയരുടെ കൈയിലുള്ളതിനേക്കാള്‍ കൂടുതലാണെന്ന് ബാരറ്റ് ലണ്ടന്‍ കഴിഞ്ഞ മാസം പുറത്തുവിട്ട കണക്കുകള്‍ വിവരിക്കുന്നു.

ഇംഗ്ലണ്ടില്‍ സ്ഥിര താമസമാക്കിയ ഇന്ത്യക്കാര്‍ ഇന്ന് ലണ്ടന്‍ നഗരത്തിലെ ഏറ്റവും വലിയ പ്രോപ്പര്‍ട്ടി ഉടമകളാണ്. രണ്ടാം സ്ഥാനത്ത് ഇംഗ്ലീഷുകാരാണെങ്കിലും തൊട്ട് പിന്നില്‍ മൂന്നാം സ്ഥാനത്ത് പാകിസ്ഥാനികളുമുണ്ട്. ഇന്ത്യക്കാര്‍ ലണ്ടനില്‍ അപ്പാര്‍ട്ടുമെന്റുകളും വീടുകളും വാങ്ങുന്നതിനായി 3 കോടി മുതല്‍ നാലര കോടി വരെ നിക്ഷേപിക്കുന്നതായും റിപ്പോര്‍ട്ട് അവകാശപ്പെട്ടു. ഈ കണക്കുകളാണ് ബാരറ്റ് ലണ്ടന്‍ തങ്ങളുടെ എക്‌സ് ഹാന്റിലില്‍ പങ്കുവച്ചത്. ഇതോടെ തമാശകളും അല്പം കാര്യവുമായി നിരവധി പേരാണ് കുറിപ്പുകളുമായെത്തിയത്. ഒരിക്കല്‍ ലോകത്തിന്റെ പകുതി സ്വത്തും അവരുടെ ഉടമസ്ഥതയിലായിരുന്നു.

എന്നാല്‍, ഇപ്പോള്‍ ലണ്ടന്റെ പകുതിയില്‍ താഴെ മാത്രമേ അവര്‍ക്ക് സ്വന്തമായൊള്ളൂവെന്ന് ഒരാള്‍ എഴുതി. ഈ കുറിപ്പ് മാത്രം ഒന്നരലക്ഷത്തിലേറെ പേരാണ് ലൈക്ക് ചെയ്തത്. 'കര്‍മ്മഫലം. ബ്രിട്ടീഷുകാര്‍ 200 വര്‍ഷമായി ഇന്ത്യയെ നിയമവിരുദ്ധമായി സ്വന്തമാക്കി. ഇപ്പോള്‍ ഇന്ത്യക്കാര്‍ ബ്രിട്ടനെ നിയമപരമായി സ്വന്തമാക്കുന്നു, അതും തികച്ചും മത്സരാധിഷ്ഠിതമായ അന്തരീക്ഷത്തില്‍.' മറ്റൊരു ഇന്ത്യക്കാരന്‍ എഴുതി. ബ്രിട്ടന്റെ പഴയ കോളോണിയല്‍ ഭരണത്തിനെതിരെയും പുതിയ സാമ്പത്തിക ശക്തിയായി ഉയര്‍ന്ന ഇന്ത്യയെയും നിരവധി പേര്‍ എഴുത്തിലൂടെ പരാമര്‍ശിച്ചു.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions