സിനിമ

ഉമാ തോമസിനെ ഒന്ന് കാണാന്‍ പോലും ദിവ്യ ഉണ്ണി തയ്യാറായില്ല; വിമര്‍ശിച്ച് നടി ഗായത്രി വര്‍ഷ

കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന അപകടത്തില്‍ ദിവ്യ ഉണ്ണിയെ വിമര്‍ശിച്ച് നടി ഗായത്രി വര്‍ഷ. പരിക്കേറ്റ ഉമാ തോമസ് എംഎല്‍എയെ ഒന്ന് കാണാനോ, ആ സംഭവത്തില്‍ ഖേദിക്കുന്നുവെന്ന് പ്രതികരിക്കാനോ പോലും ദിവ്യ ഉണ്ണിക്ക് മനസുണ്ടായില്ല എന്നാണ് ഗായത്രി വര്‍ഷയുടെ വിമര്‍ശനം.

മാധ്യമങ്ങള്‍ ആദ്യഘട്ടത്തില്‍ സംഘാടകരുടെ പേര് മറച്ചുവച്ചു. കലാ പ്രവര്‍ത്തനങ്ങള്‍ കച്ചവട മാധ്യമങ്ങളായി മാറി. അതിന്റെ ഭാഗമായിരുന്നു കൊച്ചിയില്‍ നടന്ന ഗിന്നസ് പരിപാടി. ഇതിനോട് കേരളീയ സമൂഹവും, സോഷ്യല്‍ മീഡിയ സമൂഹവും മൗനം പാലിച്ചു. ദിവ്യ ഉണ്ണിയും കച്ചവട കലാപ്രവര്‍ത്തനത്തിന്റെ ഇരയായി എന്നും ഗായത്രി വര്‍ഷ പ്രതികരിച്ചു.

സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനത്തിലാണ് വിമര്‍ശനം. അതേസമയം, ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങിയിരുന്നു. പൊലീസ് മൊഴിയെടുക്കാന്‍ തയാറെടുക്കുന്നതിനിടെയായിരുന്നു കഴിഞ്ഞ ദിവസം നടി അമേരിക്കയിലേക്ക് പോയത്. കേസിലെ പ്രതികളുടെ മൊഴിയെടുത്ത ശേഷം ആവശ്യമെങ്കില്‍ ദിവ്യ ഉണ്ണിയെ തിരികെ വിളിപ്പിക്കാനാണ് പൊലീസ് തീരുമാനം.
നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നല്‍കിയത് 5 ലക്ഷം രൂപയാണ്. സംഘാടകരുടെ അക്കൗണ്ട് പരിശോധനയിലൂടെയാണ് ഈ വിവരം പൊലീസിന് ലഭിച്ചത്. കൂടുതല്‍ പണം നല്‍കിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. നൃത്ത പരിപാടിയുടെ മുഖ്യ സംഘാടകരായ മൃദംഗ വിഷന്‍ എംഡി നിഗോഷ് കുമാറിന് ഇന്നലെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

മറ്റ് പ്രതികളായ ഷമീര്‍ അബ്ദുല്‍ റഹീം, ബെന്നി, കൃഷ്ണകുമാര്‍ എന്നിവര്‍ക്ക് ജാമ്യം നീട്ടി നല്‍കി. ചൊവ്വാഴ്ച പ്രതികളുടെ ജാമ്യ അപേക്ഷയില്‍ ഉത്തരവ് ഉണ്ടാകും. സംഘാടകര്‍ക്കെതിരെ നൃത്തത്തില്‍ പങ്കെടുത്ത നര്‍ത്തകരും രംഗത്തെത്തിയിരുന്നു. രജിസ്‌ട്രേഷനും വസ്ത്രത്തിനുമായി പല തുകകള്‍ വാങ്ങി എന്നാണ് പലരുടെയും പരാതി.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions