സിനിമ

100 കോടി ബജറ്റിലൊരുക്കി, ബോക്‌സ് ഓഫീസില്‍ നേടാനായത് 10 കോടി മാത്രം; ദുരന്തമായി 'ബറോസ്'

മോഹന്‍ലാല്‍ സംവിധാനത്തില്‍ എത്തിയ ‘ബറോസ്’ കടുത്ത നിരാശയായിരുന്നു സമ്മാനിച്ചത്. 100 കോടി ബജറ്റില്‍ എത്തിയ ചിത്രത്തിന് ആകെ ലഭിച്ച കളക്ഷനാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായതിനാല്‍ ഏറെ പ്രതീക്ഷയോടെയും വലിയ ഹൈപ്പിലുമാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചില്ല.

വെറും 10 കോടി രൂപ മാത്രമേ സിനിമയ്ക്ക് ബോക്‌സ് ഓഫീസില്‍ നിന്നും നേടാനായത്. മികച്ച ത്രീഡിയാണ് സിനിമയുടെത് എന്ന് പലരും അഭിപ്രായപ്പെട്ടെങ്കിലും ചിത്രത്തിന്റെ കഥയും വിദേശ താരങ്ങളുടെ അഭിനയവും തിയേറ്ററില്‍ വര്‍ക്ക് ആയില്ല. ഫാന്റസി ജോണറില്‍ ഒരുക്കിയ ബറോസ് എന്ന ഭൂതമായി ലീഡ് റോളില്‍ മോഹന്‍ലാല്‍ തന്നെയാണ് വേഷമിട്ടത്.

പാസ് വേഗ, റാഫേല്‍ അമാര്‍ഗോ, മായ, സാറാ വേഗ, തുഹിന്‍ മേനോന്‍, ഗുരു സോമസുന്ദരം, സീസര്‍ ലോറന്റെ റാട്ടണ്‍, ഇഗ്‌നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസര്‍ ലോറന്റെ റാറ്റണ്‍, കോമള്‍ ശര്‍മ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രന്‍ പാലാഴി, ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കിയത്. മാര്‍ക്ക് കിലിയനും ലിഡിയന്‍ നാദസ്വരവും ചേര്‍ന്നാണ് സംഗീതം ഒരുക്കിയത്. ബി. അജിത്ത് കുമാറാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിംഗ് പാര്‍ട്ണര്‍.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions