സിനിമ

'ചന്ദ്രമുഖി'യിലെ ഫൂട്ടേജിന് നയന്‍താരയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ലെന്ന് ശിവാജി പ്രൊഡക്ഷന്‍സ്

'ചന്ദ്രമുഖി'യിലെ ഫൂട്ടേജ് വിവാദത്തില്‍ പ്രതികരിച്ച് നിര്‍മ്മാതാക്കളായ ശിവാജി പ്രൊഡക്ഷന്‍സ്. ചിത്രത്തിലെ ദൃശ്യങ്ങള്‍ ‘നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയ്ല്‍’ എന്ന ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതിന് ശിവാജി പ്രൊഡക്ഷന്‍സ് അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം എത്തിയത്. എന്നാല്‍ തങ്ങള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ല എന്നാണ് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ചന്ദ്രമുഖിയിലെ ഫൂട്ടേജ് ഉപയോഗിക്കുന്നതില്‍ നയന്‍താരയ്ക്ക് തടസമില്ല എന്നാണ് ഫൂട്ടേജ് അനുവദിച്ചു നല്‍കിയതിന്റെ നിരാക്ഷേപപത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ട് നിര്‍മ്മാതാക്കള്‍ പറയുന്നത്. തമിഴ് ഫിലിം ഇന്റസ്ട്രി ട്രാക്കറായ മനോബാല വിജയബാലനാണ് തന്റെ എക്‌സ് ഹാന്‍ഡിലൂടെ ശിവാജി പ്രൊഡക്ഷന്‍സിന്റെ എന്‍ഓസി പോസ്റ്റ് ചെയ്തത്.

നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍’ എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയില്‍ ഇനിപ്പറയുന്ന ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ ശിവാജി പ്രൊഡക്ഷന്‍സിന് എതിര്‍പ്പില്ലെന്ന് ഈ നിരാക്ഷേപപത്രത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു” എന്നായിരുന്നു ഉള്ളടക്കം. ചന്ദ്രമുഖിയില്‍ നിന്നുള്ള ടൈം സ്റ്റാമ്പുകളും ഒപ്പം പരാമര്‍ശിച്ചിട്ടുണ്ട്.
അതേസമയം, നേരത്തെ നാനും റൗഡി താന്‍ എന്ന സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിന് സിനിമയുടെ സംവിധായകന്‍ ധനുഷും നയന്‍താരയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിനായിരുന്നു പകര്‍പ്പവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്. ഇത് വലിയ വിവാദം ആകുകയും ചെയ്തിരുന്നു.

അതിനിടെ ശിവാജി പ്രൊഡക്ഷന്‍സ് അഞ്ച് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയന്‍താരയ്ക്കും നെറ്റ്ഫ്ളിക്സിനും നോട്ടീസ് അയച്ചു എന്ന വാര്‍ത്ത വന്നത്. നടന്‍ പ്രഭുവും സഹോദരന്‍ രാംകുമാറും നേതൃത്വം നല്‍കുന്ന നിര്‍മ്മാണക്കമ്പനിയാണ് ശിവാജി പ്രൊഡക്ഷന്‍സ്. 2005ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചന്ദ്രമുഖി.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions