സിനിമ

സംവിധായകന് ചുംബനം, നടന് ആലിംഗനം; ബാക്കിയുളളവരെ 'കോവിഡ്' പറഞ്ഞു ഒഴിവാക്കി- നിത്യാ മേനോന് വിമര്‍ശനം

നടി നിത്യാ മേനോനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. സഹപ്രവര്‍ത്തകനെ വേദിയില്‍ വച്ച് അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടിക്കെതിരെ പ്രതിഷേധം ഉയരുന്നത്. ജയംരവിയും നിത്യയും പ്രധാനവേഷങ്ങളിലെത്തുന്ന 'കാതലിക്ക നേരമില്ലൈ' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം.

വേദിയിലേക്ക് എത്തിയ നിത്യയെ കണ്ട് സഹപ്രവര്‍ത്തകരിലൊരാള്‍ ഹസ്തദാനത്തിനായി കൈകള്‍ നീട്ടിയെങ്കിലും നടി അത് നിരസിക്കുകയായിരുന്നു. തനിക്ക് സുഖമില്ലെന്നും ഇനി‌ കൊവിഡോ മറ്റോ ആണെങ്കില്‍ നിങ്ങള്‍ക്കും വരും എന്നായിരുന്നു സ്റ്റേജില്‍ നിന്ന് സഹപ്രവര്‍ത്തകനോട് നടി മറുപടിയായി പറഞ്ഞത്.

പക്ഷേ അടുത്ത നിമിഷം നടന്‍ വിനയ് റായ് സ്റ്റേജിലേക്ക് വന്നപ്പോള്‍ നടി അദ്ദേഹത്തെ ആലിംഗനം ചെയ്യുന്നുണ്ട്. പരിപാടിയുടെ തുടക്കം മുതലെ നടി പൊതുവെ ആളുകളെ തന്റെ അരികിലേക്ക് അടുപ്പിച്ചിരുന്നില്ല. സംവിധായകന്‍ മിഷ്‌കിനെ കണ്ടപ്പോള്‍, തന്നെ ആലിംഗനം ചെയ്യാന്‍ വരരുതെന്ന് നടി ആദ്യമേ പറഞ്ഞു. അതിനുശേഷം അദ്ദേഹത്തിന്റെ കവിളില്‍ ചുംബിച്ചു. പിന്നാലെ മിഷ്‌കിന്‍ നിത്യാ മേനോന്റെ കൈയില്‍ തിരികെ ചുംബിക്കുകയും ചെയ്തു. തനിക്ക് വേണ്ടപ്പെട്ടവരുമായി നടി സ്‌നേഹവും സൗഹൃദവും പ്രകടിപ്പിച്ചത് അത്തരത്തിലാണ്. ജയം രവിയെയും കെട്ടിപ്പിടിച്ചുകൊണ്ടാണ് നിത്യ തന്റെ സ്‌നേഹം പങ്കുവച്ചത്. ഈ വിഡിയോ വൈറലായതോടെയാണ് നിത്യയ്ക്കുനേരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം രൂക്ഷമായത്.

ഒരാളെ അപമാനിക്കുന്നതിന് തുല്യമായ പ്രവര്‍ത്തിയാണ് നടി ചെയ്തതെന്നും സിനിമാതാരങ്ങളും അസിസ്റ്റന്റ്സുമൊക്കെ മനുഷ്യന്മാരാണെന്നും നിത്യയോട് ഒരു വിമര്‍ശകന്‍ പറയുന്നു. നടി നടത്തിയത് തരംതിരിവാണെന്നും തൊട്ടുകൂടായ്മ ഉളളതുകൊണ്ടാണ് നിത്യ ഇങ്ങനെ ചെയ്തതെന്നും വിമര്‍ശകര്‍ പറയുന്നു.

അതേസമയം, ഉദയനിധിയുടെ ഭാര്യ കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന നിത്യയുടെ ചിത്രം 'കാതലിക്ക നേരമില്ലൈ' പൊങ്കല്‍ റിലീസായി ജനുവരി 14ന് തിയേറ്ററില്‍ എത്തും. ഉദയനിധിയും റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. യോഗി ബാബു, ലക്ഷ്മി രാമകൃഷ്ണന്‍, ലാല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions