യു.കെ.വാര്‍ത്തകള്‍

മാഞ്ചസ്റ്റര്‍ ഓള്‍ഡ്ഹാം ആശുപത്രിയില്‍ ഡ്യൂട്ടിയ്ക്കിടെ നഴ്സിനു നേരെ ആക്രമണം; പരുക്ക് ഗുരുതരം, പ്രതി അറസ്റ്റില്‍

മാഞ്ചസ്റ്റര്‍ ഓള്‍ഡ്ഹാം ആശുപത്രിയില്‍ എ&ഇ ഡ്യൂട്ടിക്കിടെ രോഗിയുടെ കുത്തേറ്റ് നഴ്‌സ് ഗുരുതരാവസ്ഥയില്‍.കാത്തിരുന്ന് രോഷാകുലനായ രോഗി ജോലി ചെയ്യുകയായിരുന്ന നഴ്‌സിനെ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ആക്‌സിഡന്റ് & എമര്‍ജന്‍സി യൂണിറ്റില്‍ ജോലി ചെയ്യുകയായിരുന്ന 50-കളില്‍ പ്രായമുള്ള നഴ്‌സിനാണ് ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നത്.

നഴ്‌സിന്റെ പരുക്കുകള്‍ ഗുരുതരമാണെന്നും, ജീവിതം മാറ്റിമറിക്കാന്‍ പോന്നതാണെന്നും പോലീസ് പറയുന്നു. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ റോയല്‍ ഓള്‍ഡാം ഹോസ്പിറ്റലിലാണ് ഞെട്ടിക്കുന്ന അതിക്രമം അരങ്ങേറിയത്. അതേസമയം കത്തിയ്ക്ക് പകരമായി മൂര്‍ച്ചയുള്ള എന്തോ ഉപകരണമാണ് അക്രമത്തിന് ഉപയോഗിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

37-കാരനായ പുരുഷനെയാണ് സംഭവസ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തതെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് പറഞ്ഞു. റോയല്‍ ഓള്‍ഡാം ഹോസ്പിറ്റലിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റില്‍ നഴ്‌സിന് നേരിട്ട അക്രമം ഞെട്ടിക്കുന്നതാണെന്ന് ഇവിടുത്തെ ലേബര്‍ എംപി ജിം മക്‌മൊഹന്‍ പറഞ്ഞു.

രോഗിയെ കാണാനായി സമയമെടുത്തതോടെയാണ് ഇയാള്‍ രോഷാകുലനായി അക്രമം നടത്തിയതെന്ന് ഒരു നഴ്‌സ് വെളിപ്പെടുത്തി. അക്രമത്തിന് മുന്‍പ് രോഗി തര്‍ക്കിച്ചിരുന്നതായും ഇവര്‍ പറയുന്നു. കാത്തിരുന്ന് ദേഷ്യം വന്നതോടെ ഇത്തരമൊരു അക്രമത്തിലേക്ക് നയിച്ചത് നഴ്‌സുമാരെ ഭയപ്പാടിലാക്കിയിരിക്കുകയാണ്.

നഴ്‌സിംഗ് ജീവനക്കാര്‍ക്ക് ഭയപ്പാടില്ലാതെ ആളുകളെ പരിചരിക്കാന്‍ കഴിയണമെന്ന് സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചര്‍ പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് 11.30-ഓടെയാണ് അക്രമം നേരിട്ടതെന്ന് റോയല്‍ ഓള്‍ഡാം ഹോസ്പിറ്റല്‍ വ്യക്തമാക്കി.

തണുപ്പുകാലം കടുത്തതോടെ ആശുപത്രികളിലേക്ക് എത്തുന്നവരുടെ എണ്ണം പതിവിലേറെ വര്‍ധിച്ചു.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions