സിനിമ

ആകാശത്ത് നിന്ന് ഷൂട്ട് ചെയ്യുന്നവര്‍..; മോശം ദൃശ്യങ്ങള്‍ പകര്‍ത്തുന്നവരുടെ വീഡിയോയുമായി നടി മാളവിക

മോശം ആംഗിളില്‍ നിന്നും തങ്ങളുടെ ഫോട്ടോയും വീഡിയോയും എടുക്കുന്ന പാപ്പരാസികളുടെ വീഡിയോയുമായി നടി മാളവിക മേനോന്‍. 'ഇതാണ് ഞാന്‍ പറഞ്ഞ ടീംസ്' എന്ന് പറഞ്ഞു കൊണ്ടാണ് പാപ്പരാസികളുടെ വീഡിയോ മാളവിക പങ്കുവച്ചിരിക്കുന്നത്. ക്യാമറ ഓണാക്കിയപ്പോള്‍ പലരും ഓടിയെന്നും ആകാശത്ത് നിന്ന് ഷൂട്ട് ചെയ്യുമ്പോള്‍ തങ്ങള്‍ എന്ത് ചെയ്യാനാണെന്നും മാളവിക ചോദിക്കുന്നുണ്ട്.

'ഗയ്‌സ് ഇതാണ് ഞാന്‍ ആ പറഞ്ഞ ടീംസ്.. പാവങ്ങളാ എല്ലാവരും. എപ്പോഴും നിങ്ങള്‍ അല്ലേ എല്ലാവരെയും ഷൂട്ട് ചെയ്യുന്നേ. ഇന്ന് ഞാന്‍ നിങ്ങളെ ഷൂട്ട് ചെയ്യാ.. എല്ലാവരെയും കിട്ടീല, ക്യാമറ ഓണ്‍ ചെയ്തപ്പോഴേക്കും പലരും ഓടി. ഞങ്ങള്‍ ഒക്കെ അപ്പൊ എന്താ ചെയ്യണ്ടേ നിങ്ങള്‍ ക്യാമറ വച്ച് ആകാശത്തുന്ന് ഷൂട്ട് ചെയ്യുമ്പോ' എന്ന കുറിപ്പോടെയാണ് മാളവിക വീഡിയോ പങ്കുവച്ചിരിക്കുന്നത്.

അതേസമയം, തന്റെ ദൃശ്യങ്ങള്‍ മോശമായ ആംഗിളുകളില്‍ പകര്‍ത്തിയ ഓണ്‍ലൈന്‍ ചാനലിനെ പരിഹസിച്ച് നടി എസ്തര്‍ അനില്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. എസ്തറും നടന്‍ ഗോകുലും ഒരുമിച്ചിരിക്കുന്ന വിഡിയോ ഷൂട്ട് ചെയ്ത രീതിയാണ് വിമര്‍ശനത്തിനിടയാക്കിയത്.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions