യു.കെ.വാര്‍ത്തകള്‍

യുകെയുടെ ബെനഫിറ്റ് സിസ്റ്റം സകല റെക്കോര്‍ഡും ഭേദിച്ചു; ജോലി ചെയ്യാന്‍ പ്രായമുള്ള 37 ലക്ഷം പേര്‍ സിക്ക് ബെനഫിറ്റ് നേടുന്നു

യുകെയില്‍ ആരോഗ്യപരമായ കാരണങ്ങള്‍ക്കുള്ള ബെനഫിറ്റ് നേടുന്നവരുടെ എണ്ണം സകല റെക്കോര്‍ഡും ഭേദിച്ചു മുന്നേറുന്നു. രാജ്യത്തു പ്രതിരോധ സേനയേക്കാള്‍ കൂടുതല്‍ പണം ചെലവഴിക്കുന്നത് രോഗികള്‍ക്കുള്ള ധനസഹായത്തിനെന്നാണ് റിപ്പോര്‍ട്ട്.

ആരോഗ്യപരമായ കാരണങ്ങള്‍ക്കുള്ള ധനസഹായത്തിന് നല്‍കുന്ന 65 ബില്ല്യണ്‍ പൗണ്ടില്‍ കാര്യമായ നിയന്ത്രണം വേണമെന്നാണ് മുന്നറിയിപ്പ്. സൈന്യത്തിന് പോലും 57 ബില്ല്യണ്‍ പൗണ്ടാണ് ചെലവ്. നിലവില്‍ സിക്ക് ബെനഫിറ്റ് നേടുന്ന ജോലി ചെയ്യാന്‍ പ്രായമുള്ള 3.7 മില്ല്യണ്‍ ആളുകളുണ്ടെന്നാണ് കണക്ക്.

ജോലി ചെയ്യാത്ത 400,000 തൊഴില്‍രഹിതര്‍ ജോലിക്ക് ഇറങ്ങിയാല്‍ കണക്കുകളില്‍ മാറ്റം ഉണ്ടാകും. ഇതുവഴി 10 ബില്ല്യണ്‍ പൗണ്ടെങ്കിലും ലാഭിക്കാന്‍ കഴിയുമെന്ന് ലോര്‍ഡ്‌സ് ഇക്കണോമിക് അഫയേഴ്‌സ് സെലക്ട് കമ്മിറ്റി പറയുന്നു.

'ഹെല്‍ത്ത് ബെനഫിറ്റ് സിസ്റ്റം സാമ്പത്തികമായി തുടരാന്‍ കഴിയുന്നതല്ല. ഇത് മനുഷ്യന്റെ ശേഷിയെ പാഴാക്കും, ആര്‍ക്കും ഇത് ഉപകരിക്കില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കനത്ത സമ്മര്‍ദം സൃഷ്ടിക്കുന്ന ഈ പരിപാടി നേരിടുന്നതാകണം ഗവണ്‍മെന്റിന്റെ മുന്‍ഗണനാ വിഷയം', ചെയര്‍ ലോര്‍ഡ് ജോര്‍ജ്ജ് ബ്രിഡ്ജസ് പറഞ്ഞു.

ജോലിയില്‍ നിന്നും അനായാസം ഒഴിവാകുന്നത് തടയാന്‍ നിബന്ധനകള്‍ കര്‍ശനമാക്കണമെന്നാണ് പിയേഴ്‌സ് നിര്‍ദ്ദേശം. ആനുകൂല്യം നേടാന്‍ ശ്രമിക്കുന്നതിന് പകരം ജോലി ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കണമെന്ന നിലപാടിലേക്ക് മാറണം.

  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions