യു.കെ.വാര്‍ത്തകള്‍

യുകെയിലേക്ക് ജീവന് ഭീഷണിയാകുന്ന പുതിയ കൊടുങ്കാറ്റ് വരുന്നു; പവര്‍കട്ടിനും, യാത്രാ ദുരിതത്തിനും സാധ്യത


യുകെയില്‍ കാലാവസ്ഥ ദുരിതവുമായി പുതിയ കൊടുങ്കാറ്റ് എത്തുന്നു. മഞ്ഞിനും മഴയ്ക്കും പുറമെയാണ് ഇയോവിന്‍ എന്ന പേരിലുള്ള കൊടുങ്കാറ്റ് എത്തുകയെന്ന് മെറ്റ് ഓഫീസ് പറയുന്നു. 2025-ലെ ആദ്യത്തെ കൊടുങ്കാറ്റാണ് ഇയോവിന്‍. 90 മൈല്‍ വേഗത്തിലുള്ള കാറ്റാണ് ഇത് സമ്മാനിക്കുക.

അതിശക്തമായ കാറ്റില്‍ വൈദ്യുതിബന്ധം തകരാറിലാകാനും, യാത്രാ ദുരിതത്തിനും, കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കാനും ഇടയുണ്ട്. ഇതിന് പുറമെ അവശിഷ്ടങ്ങള്‍ പറക്കുന്നത് മൂലം ജീവന്‍ അപകടത്തിലാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

വെസ്റ്റേണ്‍ സ്‌കോട്ട്‌ലണ്ടില്‍ 80 മൈല്‍ വരെ വേഗത്തിലും, സ്‌കോട്ട്‌ലണ്ടിലെ മറ്റ് ഭാഗങ്ങളിലും 60 മുതല്‍ 70 മൈല്‍ വരെയും വേഗത്തിലാണ് കാറ്റ് വീശുക. നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, നോര്‍ത്ത് വെസ്റ്റ് വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലും സമാന വേഗത കൈവരിക്കും. വ്യാഴാഴ്ച രാവിലെയാണ് സമുദ്രത്തില്‍ കാലാവസ്ഥാ ബോംബ് വികസിക്കുന്നത്.

അടുത്ത നാല് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് പുറമെ മഞ്ഞും യുകെയില്‍ അനുഭവപ്പെടുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നു. വെള്ളിയാഴ്ച മുതല്‍ തന്നെ കാലാവസ്ഥ അസ്ഥിരപ്പെട്ട് തുടങ്ങും. അര്‍ദ്ധരാത്രിയോടെ രാജ്യത്തിന്റെ വെസ്റ്റ് ഭാഗങ്ങളിലാണ് കാറ്റ് ശക്തിയാര്‍ജ്ജിച്ച് മഴ ശക്തമാകുന്നത്.

സ്‌കോട്ട്‌ലണ്ട്, ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ വെസ്റ്റ് ഭാഗങ്ങളിലാണ് ഉയര്‍ന്ന തോതിലുള്ള മഴ പെയ്യുക. 20 മുതല്‍ 30 സെന്റിമീറ്റര്‍ വരെ മഴയ്ക്കാണ് ഇവിടെ സാധ്യത. വെള്ളിയാഴ്ച മുതല്‍ സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ യുകെയിലെ ഭൂരിഭാഗം മേഖലകള്‍ക്കും മഞ്ഞ ജാഗ്രതാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions