യു.കെ.വാര്‍ത്തകള്‍

ബിബിസി താരത്തിന്റെ ഭാര്യയേയും പെണ്‍മക്കളേയും കൂട്ടക്കൊല ചെയ്ത കേസില്‍ പ്രതി കുറ്റം സമ്മതിച്ചു

ബിബിസി താരം ജോണ്‍ ഹണ്ടിന്റെ ഭാര്യയേയും രണ്ട് പെണ്‍മക്കളേയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കെയ്ല്‍ ക്ലിഫോര്‍ഡ് കുറ്റം സമ്മതിച്ചു. 26 കാരനായ ക്ലിഫോര്‍ഡ്, ഹണ്ടിന്റെ ഭാര്യ കരോള്‍ (61) പെണ്‍മക്കളായ ഹന്ന(28) ലൂയിസ് (25) എന്നിവരെ കൊലപ്പെടുത്തിയതിന് കുറ്റക്കാരനാണെന്ന് കോടതിയില്‍ സമ്മതിച്ചു.

ഈ കൊലപാതകങ്ങള്‍ മുമ്പ് മുന്‍ കാമുകി ലൂയിസിനെ പീഡിപ്പിച്ചതായുള്ള കുറ്റം ക്ലിഫോര്‍ഡ് നിഷേധിച്ചു. ഈ കുറ്റത്തിന്മേലുള്ള വിചാരണ ഈ വര്‍ഷം അവസാനം നടക്കും.

ക്ലിഫോര്‍ഡ് അസൂയ കാരണമാണ് ലൂയിസിനെ ക്രൂരമായി കൊലപ്പെടുത്തിയത് എന്നാണ് കേസ്. ലൂയിസുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷം തന്റെ വസ്തുക്കള്‍ ശേഖരിക്കാന്‍ ബുഷിയിലെ അവരുടെ വീട്ടിലെത്തിയ ക്ലിഫോര്‍ഡ് ലൂയിസിന്റെ അമ്മ കരോളിനേയും സഹോദരി ഹന്നയും ലൂയിസിനൈയും കൊലപ്പെടുത്തുകയായിരുന്നു.

ആക്രമണത്തില്‍ മരിക്കാന്‍ പോകുകയാണെന്ന് ഭയന്ന് ഹന്ന പൊലീസിനെ വിളിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 9നാണ് സംഭവം നടന്നത്. ആറു മാസം നീണ്ട ബന്ധത്തില്‍ ക്ലിഫോര്‍ഡിന്റെ നിയന്ത്രണ സ്വഭാവം ലൂയിസിന് മടുത്തിരുന്നു. ലൂയിസ് ബന്ധം അവസാനിച്ചതാണ് ക്ലിഫോര്‍ഡിനെ കൃത്യം നടത്താന്‍ പ്രേരിപ്പിച്ചത്.

കൊലപാതകത്തിന് ഒരാഴ്ച മുമ്പ് ലൂയിസ് ക്ലിഫോര്‍ഡുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറിയിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions