സിനിമ

വിജയ്‌ക്കൊപ്പം നടി തൃഷയും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് വാര്‍ത്ത; പ്രതികരിച്ച് നടിയുടെ അമ്മ

വിജയ്‌ക്കൊപ്പം നടി തൃഷയും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി നടിയുടെ അമ്മ ഉമ കൃഷ്ണന്‍. 20 വര്‍ഷത്തെ സിനിമാ ജീവിതം ഉപേക്ഷിച്ച് തൃഷ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസം എത്തിയത്. വിജയ്യും തൃഷയും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വിജയ്‌ക്കൊപ്പം നടിയും സിനിമാ കരിയര്‍ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന വാര്‍ത്തകള്‍ എത്തിയത്.

തൃഷയ്ക്ക് സിനിമ മടുത്തുവെന്നും സിനിമ ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് തിരിയുന്നുവെന്നും തമിഴ് സിനിമാ നിരീക്ഷകനായ വി.പി അനന്തനാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. സിനിമ വിടുന്നത് സംബന്ധിച്ച് അമ്മയും തൃഷയും തമ്മില്‍ തര്‍ക്കത്തിലാണെന്നും അനന്തന്‍ ആരോപിച്ചിരുന്നു.

എന്നാല്‍ തൃഷ രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നാണ് നടിയുടെ അമ്മ വ്യക്തമാക്കിയിരിക്കുന്നത്. തൃഷ രാഷ്ട്രീയത്തിലേക്കില്ല. സിനിമയില്‍ തുടരും. മറ്റ് പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമെന്നും ഉമ കൃഷ്ണന്‍ പ്രതികരിച്ചു. അതേസമയം, കുറച്ച് നാളുകളായി സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് തൃഷ. അടുത്തിടെ വിജയിയും നടിയും സ്വകാര്യ ജെറ്റില്‍ ഒന്നിച്ചു പറന്നതും ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിരുന്നു.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions