ചരമം

ബര്‍ലിന്‍ റെയില്‍വേ സ്റ്റേഷനില്‍ മലയാളി വിദ്യാര്‍ഥി മരിച്ച നിലയില്‍

മലയാളി വിദ്യാര്‍ഥിയെ ബര്‍ലിന്‍ റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബര്‍ലിന്‍ മാഗ്ഡെബുര്‍ഗ് ഓട്ടോ വോണ്‍ ഗ്യൂറിക്ക് യൂണിവേഴ്സിറ്റിയിലെ ബയോമെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി രവിശങ്കറിനെ (27) ബര്‍ലിന്‍ മെയിന്‍ റെയില്‍വേ സ്റ്റേഷനില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്. 2022ലാണ് ജര്‍മനിയില്‍ എത്തിയത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി വീട്ടില്‍ വിളിച്ച് ബര്‍ലിനിലേക്ക് പോകുകയാണെന്ന് രവിശങ്കര്‍ അറിയിച്ചിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴും വിളിച്ചിരുന്നു. പിന്നീട് വിളിച്ചിട്ട് കിട്ടാതായപ്പോള്‍ സഹപാഠികളെ ബന്ധപ്പെട്ടെങ്കിലും കാണാനില്ലെന്ന വിവരമാണ് ലഭിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം സ്ഥിരീകരിച്ചത്.

പോസ്റ്റ്മോര്‍ട്ടം നടത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നു. റിട്ട. ഡിഇഒ പി.സി. മോഹനന്റെയും ഐഡിയല്‍ പബ്ലിക് സ്കൂള്‍ അധ്യാപിക ഒ.പി. ജയശ്രീയുടെയും മകനാണ്. മുന്‍പ് കേരളത്തിലെ ടെക്നോപാര്‍ക്കില്‍ ജോലി ചെയ്തിരുന്നു.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions