നാട്ടുവാര്‍ത്തകള്‍

പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് യുവതിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്ത് യുവാവ്

തൃശൂര്‍ കുട്ടനെല്ലൂരി പ്രണയത്തില്‍ നിന്ന് യുവതി പിന്മാറിയതിന്റെ നിരാശയില്‍ യുവാവ് ജീവനൊടുക്കി. കണ്ണാറ സ്വദേശി അര്‍ജുന്‍ (23) ആണ് ആത്മഹത്യ ചെയ്ത‌ത്. യുവതിയുടെ വീടിന് മുന്‍പില്‍ വച്ചായിരുന്നു ആത്മഹത്യ. യുവതിയുടെ വീടിന്റെ ജനല്‍ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തതിന് ശേഷം സ്വയം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുന്നതിനിടെ ഭക്ഷണം വാങ്ങി വരാമെന്ന് പറഞ്ഞാണ് അര്‍ജുന്‍ യുവതിയുടെ വീട്ടിലേക്ക് പോയത്. ഇന്നലെ രാത്രി 11 മണിയോടെ പെട്രോള്‍ വാങ്ങി യുവതിയുടെ കുട്ടനെല്ലൂരിലെ വീട്ടില്‍ അര്‍ജുന്‍ എത്തി. തുടര്‍ന്ന് ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. ഇതിനു ശേഷമാണ് വീടിന്റെ വരാന്തയില്‍വച്ച് യുവാവ് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.

പൊള്ളലേറ്റ നിലയില്‍ കണ്ടതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ചികിത്സയിലിരിക്കേ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ ഒരു വര്‍ഷത്തോളമായി ബന്ധമില്ലായിരുന്നു. നേരത്തെയും ആത്മഹത്യ ചെയ്യുമെന്ന് അര്‍ജുന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions