വിദേശം

അയര്‍ലന്‍ഡില്‍ കാര്‍ അപകടത്തില്‍ 2 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; രണ്ട് പേര്‍ ചികിത്സയില്‍

സതേണ്‍ അയര്‍ലന്‍ഡിലെ കൗണ്ടി കാര്‍ലോവ് പട്ടണത്തിലുണ്ടായ കാര്‍ അപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. മറ്റ് രണ്ട് പേര്‍ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കറുത്ത ഔഡി എ6 കാര്‍ റോഡില്‍ നിന്നും തെന്നിമാറി മരത്തിലിടിച്ചാണ് അപകടം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു.

കാര്‍ലോവ് പട്ടണത്തിന് സമീപമുള്ള ഗ്രെയ്ഗുനാസ്പിഡോഗിലാണ് അപകടം നടന്നത്. ചെറുകുറി സുരേഷ് ചൗധരി, ഭാര്‍ഗവ് ചിട്ടൂരി എന്നിവരാണ് മരിച്ചതെന്ന് ഐറിഷ് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ഡബ്ലിനിലെ ഇന്ത്യന്‍ എംബസി അനുശോചനം അറിയിച്ചു.

കാര്‍ അപകടത്തില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഐറിഷ് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ഡബ്ലിനിലെ ഇന്ത്യന്‍ എംബസി ഇരകളുടെ കുടുംബാംഗങ്ങളും, സുഹൃത്തുക്കളുമായി ബന്ധം പുലര്‍ത്തുന്നുണ്ട്.

20-കളില്‍ പ്രായമുള്ള രണ്ട് പേര്‍ക്കാണ് പരുക്കേറ്റിട്ടുള്ളത്. കില്‍കെനിയിലുള്ള സെന്റ് ലൂക്ക്‌സ് ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള ഇവരുടെ പകുക്കുകള്‍ ഗുരുതരമാണെങ്കിലും ജീവന് അപകടമില്ലെന്നാണ് റിപ്പോര്‍ട്ട്. മൗണ്ട് ലെയിന്‍സ്റ്റര്‍ ഏരിയയില്‍ നിന്നും കാര്‍ലോയിലേക്ക് വരവെയാണ് കാര്‍ അപകടത്തില്‍ പെട്ടതെന്ന് കാര്‍ലോ ഗാര്‍ഡാ സ്‌റ്റേഷന്‍ സൂപ്രണ്ട് ആന്തണി ഫാരെല്‍ പറഞ്ഞു. കാറില്‍ യാത്ര ചെയ്തവരെല്ലാം ഇന്ത്യക്കാരായിരുന്നുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

അപകടത്തില്‍ പെട്ടവര്‍ സൗത്ത് ഈസ്റ്റ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ മുന്‍ വിദ്യാര്‍ത്ഥികളാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ ഒരുമിച്ച് വാടകയ്ക്ക് താമസിച്ചിരുന്നവരാണ്. മരിച്ചവരുടെ അന്ത്യകര്‍മ്മങ്ങളും, മറ്റ് ചെലവുകള്‍ക്കുമായി ഫണ്ട് റെയ്‌സിംഗ് ആരംഭിച്ചിട്ടുണ്ട്.

  • ലിയോ മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ സ്ഥിരീകരിച്ചു; ശസ്ത്രക്രിയ വിജയകരം
  • ഇസ്രയേലിലേക്കുള്ള മുഴുവന്‍ വിമാനവും ഫ്ലൈ ദുബായ് നിര്‍ത്തിവച്ചു
  • ഫ്ലൈ ദുബായില്‍ നടന്നത് 9/11 മോഡല്‍ ആക്രമണ പദ്ധതി! ഇന്ത്യന്‍ പൈലറ്റും യാത്രക്കാരും രക്ഷകരായി
  • ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍നിന്ന് ഹൈജാക്ക് സന്ദേശം,സൗദിയിലിറക്കി
  • നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായ ബ്രിട്ടീഷുകാരുടെ എണ്ണം 48-ആയി; മൃതശരീരങ്ങള്‍ നിറഞ്ഞ് ആശുപത്രി മോര്‍ച്ചറികള്‍
  • നേപ്പാളിലെ മിന്നല്‍പ്രളയം: മരണം 200; ഇന്ത്യക്കാരടക്കം കാണാതായത് 800 പേരെ
  • അഞ്ച് മക്കളെ സാക്ഷിയാക്കി, ക്രിസ്റ്റിയാനോ വിവാഹിതനായി
  • ബര്‍ലിന്‍ ഭീകരാക്രമണം: പരുക്കേറ്റവരില്‍ മലയാളി വിദ്യാര്‍ഥിയും
  • മെസിപ്പടയ്ക്ക് കാളപ്പൂട്ട്; ലോകകപ്പില്‍ സ്പാനീഷ് തേരോട്ടം
  • ഹോര്‍മുസില്‍ യുഎഇ എണ്ണ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions