സിനിമ

മാര്‍ഗദര്‍ശിയായ മമ്മൂട്ടിയെ കാണാനെത്തി ഓസ്ട്രേലിയന്‍ മലയാളി മന്ത്രി

മമ്മൂട്ടിയെ കാണാനെത്തി ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ വംശജനായ ആദ്യ മന്ത്രി. ഓസ്ട്രേലിയിലെ മലയാളി മന്ത്രിയായ ജിന്‍സണ്‍ ആന്റോ ചാള്‍സ് ആണ് ജീവകാരുണ്യപ്രവര്‍ത്തനത്തിലെ തന്റെ ആദ്യ മാര്‍ഗദര്‍ശി കൂടിയായ മമ്മൂട്ടിയെ കാണാനെത്തിയത്. ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിന് ക്ഷണിച്ചുള്ള സര്‍ക്കാരിന്റെ ഔദ്യോഗികകത്തും ജിന്‍സണ്‍ മമ്മൂട്ടിക്ക് കൈമാറി.

കൊച്ചിയില്‍ വച്ച്, മഹേഷ് നാരായണന്‍ ഒരുക്കുന്ന മള്‍ട്ടിസ്റ്റാറര്‍ ചിത്രത്തിന്റെ സെറ്റിലാണ് മമ്മൂട്ടിയുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയത്. മന്ത്രിയായ ശേഷം ആദ്യമായി നാട്ടിലെത്തിയ ജിന്‍സണ്‍ മൂന്നാഴ്ചയായി ഡല്‍ഹിയിലും തിരുവനന്തപുരത്തും ഔദ്യോഗിക കൂടിക്കാഴ്ചകളിലും നാട്ടിലെ സ്വീകരണച്ചടങ്ങുകളുടെ തിരക്കിലുമായിരുന്നു.

മടക്കയാത്രയുടെ തിരക്കിനിടെയാണ് കൊച്ചിയില്‍ മമ്മൂട്ടിയെ കാണാനെത്തിയത്. സിനിമയടക്കം ആറ് സുപ്രധാന വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയുടെ ക്ഷണം മമ്മൂട്ടി ഹൃദയപൂര്‍വം സ്വീകരിച്ചു. വര്‍ഷങ്ങളോളം മമ്മൂട്ടിയുടെ കാരുണ്യദൗത്യങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന ജിന്‍സണ്‍, ഓസ്‌ട്രേലിയയിലും കെയര്‍ ആന്‍ഡ് ഷെയറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു.

നടനപ്പുറം ലോകമറിയാതെ മമ്മൂട്ടി ചെയ്യുന്ന സേവനപ്രവര്‍ത്തനങ്ങളാണ് തനിക്ക് പ്രചോദനമായതെന്ന് ജിന്‍സണ്‍ ചാള്‍സ് പറയുന്നത്. ചെറിയ കാലംകൊണ്ട് ഭിന്ന മേഖലകളിലെ ഇനിയും ഏറെക്കാലം മന്ത്രിയായി തുടരാനാകട്ടെ എന്ന് ആശംസിച്ചാണ് ജിന്‍സനെ മമ്മൂട്ടി യാത്രയാക്കിയത്.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions