ചരമം

നാട്ടില്‍ കുഴഞ്ഞുവീണു മരിച്ച സ്‌കോട്ട് ലന്‍ഡ് മലയാളിയുടെ സംസ്കാരം നാളെ

എഡിന്‍ബറോ/പിറവം: അവധിക്ക് നാട്ടില്‍ എത്തി കുഴഞ്ഞുവീണു മരിച്ച സ്‌കോട്ട് ലന്‍ഡ് മലയാളി പിറവം രാമമംഗലം സ്വദേശി ലിയോ ജോണ്‍ (53) ന്റെ സംസ്കാരം നാളെ (ശനിയാഴ്ച) നാട്ടില്‍ നടക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക്‌ ആണ് ലിയോ ജോണ്‍ മരണമടഞ്ഞത്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കോട്ട് ലന്‍ഡിലെ ഇന്‍വെര്‍നസില്‍ കുടുംബമായി താമസിക്കുകയായിരുന്നു. ഭാര്യയും മക്കളും വിവരമറിഞ്ഞ് നാട്ടിലേക്ക് പോന്നിരുന്നു.

ലിയോ ജോണിന്റെ വേര്‍പാടില്‍ സ്‌കോട്ട് ലന്‍ഡിലെ മലയാളി സമൂഹം പ്രത്യേക പ്രാര്‍ഥനയും നടത്തുന്നുണ്ട്. 8ന് ഇന്‍വെര്‍നെസ് സ്മിത്ത്ടോണ്‍ സെന്റ് കൊളംബിയ ചര്‍ച്ചില്‍ രാവിലെ 11.15 ന് പ്രത്യേക ശുശ്രൂഷകള്‍ നടക്കും.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions