സിനിമ

'മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തിലാണ്, ഫോട്ടോഷൂട്ട് ഒക്കെ ജനങ്ങളെ പറ്റിക്കാന്‍.'- നടിയെ വിടാതെ സനല്‍ കുമാര്‍

നടി നല്‍കിയ പരാതിയില്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുകയാണ്. നിലവില്‍ അമേരിക്കയിലാണ് സംവിധായകനുള്ളത്. എന്നാല്‍ കേസ് നടക്കുമ്പോഴും മഞ്ജു വാര്യരെ ടാഗ് ചെയ്തു കൊണ്ടുള്ള നിരവധി ഫെയ്‌സ്ബുക്ക് പോസ്റ്റുകളാണ് സനല്‍ കുമാര്‍ പങ്കുവച്ചു കൊണ്ടിരിക്കുന്നത്. ദിവസവും ഒന്നിലേറെ പോസ്റ്റുകളില്‍ നടിയുടെ ചിത്രം വച്ചാണ് സംവിധായകന്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത്.

നടിയുടെ ജീവന്‍ അപകടത്തിലാണെന്ന് താന്‍ പറയാന്‍ തുടങ്ങിയിട്ട് 28 ദിവസങ്ങളായി എന്നാണ് സനല്‍ കുമാര്‍ ഇപ്പോള്‍ പറയുന്നത്. മഞ്ജു വാര്യര്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ച ചിത്രം ഷെയര്‍ ചെയ്താണ് സനലിന്റെ പോസ്റ്റ്. ഈ ഫോട്ടോഷൂട്ട് ജനങ്ങളെ പറ്റിക്കാന്‍ മാഫിയ ചെയ്തതാണ് എന്നാണ് സനല്‍ കുമാര്‍ പറയുന്നത്.

സനല്‍ കുമാര്‍ ശശിധരന്റെ പോസ്റ്റ്:

Manju Warrier ജീവന്‍ അപകടത്തിലാണ് എന്ന് ഞാന്‍ വിളിച്ചുകൂവാന്‍ തുടങ്ങിയിട്ട് ഇന്ന് ഇരുപത്തി എട്ടു ദിവസങ്ങള്‍ കഴിഞ്ഞു പോയി. ഇത്രനാളും അവര്‍ ഞാന്‍ പറഞ്ഞതേക്കുറിച്ച് എന്തെങ്കിലും നിഷേധിച്ചിട്ടില്ല. പോലീസ് കേസെടുത്തു, കോടതിയില്‍ മൊഴികൊടുത്തു എന്ന് പറയുന്നതല്ലാതെ ഒരു തരത്തിലുള്ള രേഖകളും ഇല്ല. ഞാന്‍ പബ്ലിഷ് ചെയ്ത ശബ്ദരേഖ ഇപ്പോഴും എന്റെ ഫെയ്‌സ്ബുകിലും യുട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും ഉണ്ട്. ഒന്നും നീക്കം ചെയ്യപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്തിട്ടില്ല.

മഞ്ജു വാര്യര്‍ ഇക്കാര്യങ്ങളില്‍ എന്താണ് പറയുന്നത് എന്ന് ഒരു പത്രപ്രവര്‍ത്തകന് പോലും റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അവരുടെ പേജില്‍ വന്ന പുഞ്ചിരികൊണ്ട് മുഖം മറച്ച ഫോട്ടോകളില്‍ പത്രപ്രവര്‍ത്തകന്മാരുടെ വരെ ലൈക്കും കാണാം. കഷ്ടം! ഈ ഫോട്ടോ ഷൂട്ട് ജനങ്ങളെ പറ്റിക്കാനായി ഇപ്പൊ മാഫിയ ഡിസൈന്‍ ചെയ്തത് ആണെന്ന് ഞാന്‍ ആരോപിക്കുന്നു. കണ്ണടകൊണ്ട് മുഖം കാണാതെ എടുത്ത ഫോട്ടോകള്‍ മാത്രം പോസ്റ്റ് ചെയ്യാനായിരുന്നു പ്ലാന്‍. തന്റെ അവസ്ഥ കണ്ണുള്ളവര്‍ കാണട്ടെ എന്ന് ചിന്തിച്ചിട്ട് മഞ്ജു വാര്യര്‍ ഉള്‍പ്പെടുത്തിയതാണ് ഈ ഫോട്ടോ.

  • പിഴവുകള്‍ തിരുത്തും; 'അമ്മ' അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍
  • വിജയ് കൊച്ചിയിലെത്തും; മോഹന്‍ലാലിനൊപ്പം ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍
  • അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനനായകന്‍ റിലീസ്
  • ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍; വിവാഹം ഉടനില്ലെന്ന് സാനിയ
  • വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി
  • എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • പിഷാരടിയോട് വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി
  • അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം കോടതിയില്‍
  • 'ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം'; 'അമ്മ'യില്‍ നിന്ന് രാജിവച്ച് രേവതിയും പത്മപ്രിയയും
  • 'അമ്മ' അനുഭവിക്കുന്നത് മണ്ടത്തരങ്ങളുടെ ഫലമാണെന്ന് ജോയ് മാത്യു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions