വിദേശം

മാര്‍പാപ്പയുടെ ആരോഗ്യനില സങ്കീര്‍ണ്ണം, പ്രാര്‍ത്ഥനയോടെ വിശ്വാസി സമൂഹം

ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ആരോഗ്യനില കൂടുതല്‍ സങ്കീര്‍ണ്ണം. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

88 വയ്‌സുള്ള മാര്‍പ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി വെള്ളിയാഴ്ച ആണ് റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തില്‍ കടുത്ത അണുബാധ ഉണ്ടെന്നും ചികിത്സയില്‍ മാറ്റം ആവശ്യമാണെന്നും വത്തിക്കാന്‍ നേരത്തെ അറിയിച്ചിരുന്നു.

മാര്‍പാപ്പയുടെ ഈയാഴ്ചത്തെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. അല്‍പം സങ്കീര്‍ണമായ അണുബാധയാണുള്ളതെന്നും കൂടുതല്‍ ദിവസം ആശുപത്രിവാസം വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടിയും റദ്ദാക്കി.

ഞായറാഴ്ച കുര്‍ബാനയ്ക്ക് മാര്‍പാപ്പയ്ക്കു പകരം മുതിര്‍ന്ന കര്‍ദിനാള്‍ കാര്‍മികനാകും. ജന്മനാടായ അര്‍ജന്റീനയില്‍ പുരോഹിത പഠനത്തിനിടെ ഇരുപതുകളുടെ തുടക്കത്തില്‍ മാര്‍പാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു.

  • നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായ ബ്രിട്ടീഷുകാരുടെ എണ്ണം 48-ആയി; മൃതശരീരങ്ങള്‍ നിറഞ്ഞ് ആശുപത്രി മോര്‍ച്ചറികള്‍
  • നേപ്പാളിലെ മിന്നല്‍പ്രളയം: മരണം 200; ഇന്ത്യക്കാരടക്കം കാണാതായത് 800 പേരെ
  • അഞ്ച് മക്കളെ സാക്ഷിയാക്കി, ക്രിസ്റ്റിയാനോ വിവാഹിതനായി
  • ബര്‍ലിന്‍ ഭീകരാക്രമണം: പരുക്കേറ്റവരില്‍ മലയാളി വിദ്യാര്‍ഥിയും
  • മെസിപ്പടയ്ക്ക് കാളപ്പൂട്ട്; ലോകകപ്പില്‍ സ്പാനീഷ് തേരോട്ടം
  • ഹോര്‍മുസില്‍ യുഎഇ എണ്ണ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു
  • ബാങ്കോക്കില്‍ പബ്ബില്‍ തീപിടിത്തം; 27 പേര്‍ പൊള്ളലേറ്റു മരിച്ചു, 22 പേര്‍ക്ക് അതീവഗുരുതരം
  • ഹോര്‍മുസില്‍ ചരക്കുകപ്പല്‍ ആക്രമിച്ച് ഇറാന്‍; 140 കേന്ദ്രങ്ങളില്‍ തിരിച്ചടിച്ചു യുഎസ്
  • സംഘര്‍ഷം കടുക്കുന്നു: ഇറാനില്‍ വ്യാപക യുഎസ് വ്യോമാക്രമണം
  • ലോകകപ്പില്‍ നിന്ന് റൊണാള്‍ഡോയുടെ കണ്ണീര്‍ മടക്കം; സ്‌പെയിന്‍ അവസാന എട്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions