സിനിമ

അനൂപ് മേനോന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍

ഇടവേളയ്ക്കു ശേഷം അനൂപ് മേനോന്‍ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അനൂപ് മേനോനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടാണ് മോഹന്‍ലാല്‍ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് അനൂപ് മേനോന്‍ തന്നെയായിരിക്കും.

പ്രണയവും വിരഹവും സംഗീതവും ഇഴ ചേര്‍ന്ന റൊമാന്റിക് എന്റര്‍ടെയ്‌നറാകും ഈ ചിത്രം. തിരുവനന്തപുരം, കൊല്‍ക്കത്ത, ഷില്ലോങ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. ടൈംലെസ് മൂവീസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. അനൂപ് മേനോന്‍ തന്റെ കരിയറില്‍ ആദ്യമായി തിരക്കഥ എഴുതിയ ചിത്രമായ ‘പകല്‍ നക്ഷത്രങ്ങളില്‍’ നായകനായെത്തിയത് മോഹന്‍ലാല്‍ ആയിരുന്നു.

2022ല്‍ റിലീസ് ചെയ്ത ‘പദ്മ’ ആണ് അനൂപ് മേനോന്‍ അവസാനമായി സംവിധാനം ചെയ്ത സിനിമ. അതേസമയം, എമ്പുരാന്‍ അടക്കം നിരവധി ബിഗ് ബജറ്റ് സിനിമകളാണ് മോഹന്‍ലാലിന്റെതായി റിലീസിന് ഒരുങ്ങുന്നത്. തുടരും, കണ്ണപ്പ, ഹൃദയപൂര്‍വ്വം, വൃഷഭ, റാം, മഹേഷ് നാരായണന്‍ ചിത്രം എന്നിവ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്.

ഈ സിനിമകളുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷമാകും മോഹന്‍ലാല്‍ അനൂപ് മേനോന്‍ ചിത്രത്തില്‍ അഭിനയിക്കുക. നിലവില്‍ സത്യന്‍ അന്തിക്കാടിന്റെ ഹൃദയപൂര്‍വ്വം ചിത്രത്തിന്റെ ഷൂട്ടിലാണ് മോഹന്‍ലാല്‍. വൃഷഭ, മഹേഷ് നാരാണന്‍ സിനിമകളുടെ ഷൂട്ടിങ് താരം പൂര്‍ത്തിയാക്കി.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions