Don't Miss

ലണ്ടന്‍ സ്വദേശിയുടെ ഭാര്യയും മലയാളിയുമായ സൗമ്യ യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി

ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യന്‍ പ്രതിനിധിയായി നിയമിതയായി കണ്ണൂർ പയ്യന്നൂര്‍ സ്വദേശി രാജേശ്വരന്‍ നായരുടെ മകള്‍ സൗമ്യ. 2014-ല്‍ ദുബായ് എംബസിയില്‍ സൗമ്യ ജോലിചെയ്തിരുന്നു. 'നേരത്തേ അവള്‍ എന്റെ മകളായാണ് അറിയപ്പെട്ടത്. ഇന്ന് അവളുടെ അച്ഛനായി ഞാന്‍ അറിയപ്പെടുന്നു. അവള്‍ രാജ്യത്തിന്റെ ഉന്നത തീരുമാനങ്ങള്‍ അവതരിപ്പിക്കുന്ന ഒരാളായി മാറുമ്പോള്‍ ഏറെ അഭിമാനമുണ്ട്'- സൗമ്യയുടെ അച്ഛന്‍ രാജേശ്വരന്‍ നായരുടെ വാക്കുകള്‍. അമ്മ വാസന്തിയ്ക്കും മകളുടെ നേട്ടത്തില്‍ വലിയ അഭിമാനമാണ്.

അച്ഛന് ഗുജറാത്തില്‍ ബിസിനസായതു കാരണം സൗമ്യയുടെ സ്‌കൂള്‍ വിദ്യാഭ്യാസം കേരളത്തിലായിരുന്നില്ല. ഗുജറാത്ത് ചന്ദ്രബാല മോദി അക്കാദമിയിലായിരുന്നു പഠനം. സ്‌കൂളില്‍ എല്ലാ ക്ലാസിലും ഒന്നാമതായിരുന്നു. പ്രോഗ്രസ് കാര്‍ഡില്‍ ഒപ്പിടാന്‍ പോകുമ്പോള്‍ അധ്യാപകര്‍ പറയും 'സൗമ്യ ഈസ് ഗോള്‍ഡ്'. പ്ലസ് ടു കഴിഞ്ഞശേഷം സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഭട്ടാചാര്യയാണ് പറഞ്ഞത് സൗമ്യയെ ഡല്‍ഹി ശ്രീരാം കോളേജില്‍ ചേര്‍ക്കണമെന്ന്. അവിടെത്തെ കോളേജ് ഓഫ് കൊമഴ്‌സില്‍നിന്ന് ബിരുദവും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്ന് ബിരുദാനന്തരബിരുദവും നേടിയാണ് സിവില്‍ സര്‍വീസിലേക്ക് കടന്നത്. സൗമ്യയുടെ ഉയര്‍ച്ചയ്ക്കു കാരണം ചന്ദ്രബാല സ്‌കൂളും പ്രിന്‍സിപ്പലുമാണെന്ന് രാജേശ്വരന്‍ പറയുന്നു.

സൗമ്യ പാടും, നൃത്തം ചെയ്യും. പക്ഷേ, ഇപ്പോള്‍ ഒന്നിനും സമയമില്ലാത്തവിധം തിരക്കാണ്. ജി 20 സമ്മേളനത്തിന് എത്തിയപ്പോള്‍ രണ്ട് വര്‍ഷം മുന്‍പാണ് സൗമ്യ പയ്യന്നൂരില്‍ വന്നത്. 1979-ലാണ് രാജേശ്വരന്‍ ഗുജറാത്തില്‍ എത്തിയത്. 1984-ല്‍ വിവാഹം. 1986-ലായിരുന്നു സൗമ്യയുടെ ജനനം. ബിസിനസ് ബന്ധുക്കളെ ഏല്പിച്ച് രാജേശ്വരന്‍ ഇപ്പോള്‍ പയ്യന്നൂരിലാണ് താമസം. സൗമ്യയുടെ ഭര്‍ത്താവ്: ഡോ. റമീസ് നതാനി (ഐ.ടി. കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ലണ്ടന്‍). മക്കള്‍: അഹദ്, സെയിന്‍. അമേരിക്കയില്‍ എന്‍ജിനീയറായ ദര്‍ശന്‍ ആര്‍. നായര്‍ സഹോദരനാണ്.

  • യുഎസിലെ മലയാളി യുവതികളുടെ കൊല: അനില ബേബിയുടെ വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്തു
  • ‘ഉമ്മന്‍ചാണ്ടിയെ 10വര്‍ഷം രാഷ്ട്രീയ വിരോധം കൊണ്ട് വേട്ടയാടി, നീതി നിഷേധിക്കപ്പെട്ടു’; മാത്യു കുഴല്‍നാടനെ പിന്തുണച്ച് ചാണ്ടി ഉമ്മന്‍
  • പണത്തിന്റെ ഹുങ്കും അടിപൊളി ജീവിതവും: മൂന്നു ജീവനുകള്‍ നഷ്ടമായിട്ടും കൂസലില്ലാതെ സുഹൈല്‍
  • ഗ്യാനേഷ് കുമാറിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി
  • ആകാശ ദുരന്തം തടഞ്ഞ അസാധാരണ ധീരന്‍; ഇന്ത്യന്‍ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി
  • ഭാര്യയുടെ ക്വട്ടേഷന്‍: തൃശ്ശൂരില്‍ ഭര്‍ത്താവിന്റെ കാമുകിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; ഭര്‍ത്താവിന്റെ കൈകാലുകള്‍ തല്ലിയൊടിച്ചു
  • ഗ്യാനേഷ് കുമാറുമാര്‍ തിരഞ്ഞെടുപ്പ് പ്രഹസനമാക്കുമ്പോള്‍..
  • 'തലേന്നും മൂവരും ഒന്നിച്ച് സിനിമ കണ്ടിരുന്നു, കൊലയ്ക്ക് തൊട്ടുമുമ്പും സ്നേഹത്തോടെ ഇടപെട്ടു'; നടുക്കം വിട്ടുമാറാതെ മലയാളി സമൂഹം
  • റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ പീഡനം; മുന്‍ മത്സരാര്‍ഥി ലണ്ടനില്‍ അറസ്റ്റില്‍
  • പ്രവാസികള്‍ ഇന്ത്യയിലേക്ക് വരും മുമ്പേ എയര്‍ സുവിധ 2.0' ഡിക്ലറേഷന്‍ പൂര്‍ത്തിയാക്കണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions